May 10, 2024

ഫാ: ടോം ഉഴുന്നാലിന് സ്വീകരണം വ്യാഴാഴ്ച.

0
Img 20171017 120307
ഫാ. ടോം ഉഴുന്നലിന്‌ യുദാതദ്ദേവൂസിന്റെ തീർതഥാടന കേന്ദ്രത്തിൽ സ്വീകരണം                                     
    കൽപ്പറ്റ: യെമനിൽ ഭീകരുരുടെ തടവറയിൽ 18 മാസത്തെ ദുരിതത്തിൽ നിന്നും മോചിതനായ ഫാ. ടോം ഉഴുന്നലിന്‌ ചുണ്ടേലിൽ വ്യാഴാഴ്ച സ്വീകരണം നൽകും.വിശുദ്ധ യൂദാശ്ശിഹായുടെ ഓർമ്മ തിരുനാളിന്റെ  കൊടിയേറ്റ ദിനമായ ഒക്ടോബർ 19 ന്     വൈകുന്നേരം 4 മണിക്ക് വിവിധ ക്രൈസ്തവ സഭാസമൂഹവും പൊതുജനസമൂഹവും  ചേർന്നാണ് സ്വീകരണം ഒരുക്കിയിട്ടുള്ളത്. സഭയിലെ പിതാക്കന്മാരുടെയും ജനപ്രതിനിധികളുടെയും സാന്നിദ്ധ്യത്തിൽ പൊതുസമ്മേളനം ഉണ്ടാകും .തുടർന്ന് ഫാ: ടോം ഉഴുന്നാലിന്റെ കാർമ്മികത്വത്തിൽ കൃതജ്ഞതാബലിയർപ്പണം നടക്കും. ഒക്ടോബർ 28 ശനിയാഴ്ചയാണ് പ്രധാന തിരുന്നാൾ .വൈകുന്നേരം നാല് മണിക്ക്  ദിവ്യബലി ഉണ്ടാകുമെന്ന് സംഘാടകർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *