January 19, 2026

വടംവലി മാമാങ്കം 22-ന് പടിഞ്ഞാറത്തറയിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
 
  പടിഞ്ഞാറത്തറ: ചെമ്പകമൂല കുരുക്ഷേത്ര ആർട്സ്  സ്പോർട്ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വടംവലി മാമാങ്കം സംഘടിപ്പിക്കുന്നു. ഒക്ടോബർ 22 ഞായറാഴ്ച  ഉച്ചക്ക്  2 മണിക്ക് ക്ലബ് അങ്കണത്തിൽ വെച്ചാണ് വടംവലി  മത്സരം നടത്തുന്നത്. പടിഞ്ഞാറതറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ജി സജേഷ് മത്സരം ഉദ്ഘാടനം ചെയ്യും.. വിജയികളാകുന്ന ഒന്നാം സ്ഥാനക്കാർക്ക് 3501 രൂപയും ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് 2001 രൂപയും ട്രോഫിയും, മൂന്നാം സ്ഥാനക്കാർക്ക് 1001 രൂപയും നൽകും. മത്സരത്തിന് രജിസ്ട്രഷൻ ഫീസ് ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്  9747731618, 9847463495 എന്ന നമ്പറുകളിൽ ബന്ധപ്പെടാം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *