വര്‍ഗീയതക്ക് മറുപടി ബഹുസ്വരത യൂത്ത് ലീഗ് മാനവസംഗമം നാളെ കല്‍പ്പറ്റയില്‍
കല്‍പ്പറ്റ: വര്‍ഗീയതക്ക് മറുപടി ബഹുസ്വരത എന്ന പ്രമേയത്തില്‍ കല്‍പ്പറ്റ നിയോജകമണ്ഡലം മുസ്്‌ലിം യൂത്ത് ലീഗ് നടത്തുന്ന ഫാസിസ്റ്റ് വിരുദ്ധ റാലിയും മാനവസംഗമവും നാളെ കല്‍പ്പറ്റയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മൂന്ന് മണിക്ക് എസ്.കെ.എം.ജെ സ്‌കൂള്‍ പരിസരത്ത് നിന്നാരംഭിക്കുന്ന ഫാസിസ്റ്റ് വിരുദ്ധ റാലിയോടെയാണ് സംഗമം ആരംഭിക്കുക. ടൗണ്‍ വലയംം വെച്ച് റാലി കല്‍പ്പറ്റ വിജയപമ്പിന് സമീപം സമാപിക്കും. തുടര്‍ന്ന് നടക്കുന്ന മാനവസംഗമം മുസ്്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുന്‍.കെ.പി.സി.സി അധ്യക്ഷന്‍ കെ.മരുളീധരന്‍ എം.എല്‍.എ. ജെ.ഡി.യു ദേശീയ സെക്രട്ടറി ഡോ. വര്‍ഗീസ് ജോര്‍ജ്ജ്, കെ.എം ഷാജി എം.എല്‍.എ, മുസ്്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ കരീം, ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി, വൈസ് പ്രസിഡന്റുമാരായ പി.കെ അബൂബക്കര്‍, എന്‍.കെ റഷീദ്, സെക്രട്ടറി സി.മൊയ്തീന്‍ കുട്ടി, എം. മുഹമ്മദ് ബഷീര്‍, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഇസ്മായില്‍, ജില്ലാ പ്രസിഡന്റ് കെ. ഹാരിസ്, ജനറല്‍ സെക്രട്ടറി സി.കെ ഹാരിഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്്മത്ത് തുടങ്ങിയവര്‍ സംസാരിക്കും.
രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കുന്ന രീതിയില്‍ വര്‍ധിച്ച് വരുന്ന ഫാസിസ്റ്റ് നീക്കങ്ങള്‍ രാജ്യത്തെ അപകടപ്പെടുത്തുമ്പോള്‍ അതിനെ ചെറുത്തുതോല്‍പ്പിക്കാന്‍ യുവസമൂഹം ജാഗരൂകരായിരിക്കേണ്ടത് ബാധ്യതയായിത്തീര്‍ന്ന സാഹചര്യത്തിലാണ് മുസ്്‌ലിം യൂത്ത് ലീഗ് മാനവസംഗമം ലസംഘടിപ്പിക്കുന്നത്. രാജ്യം മുമ്പും വര്‍ഗീയ ചേരിതിരിവുകള്‍ക്ക് വിധേയമായപ്പോഴും അതില്‍ നിന്ന് കൃത്യമായ അകലം പാലിച്ചിരുന്ന കേരളീയ സമൂഹത്തിലും അവിശ്വാസത്തിന്റെയും വിധ്വേഷത്തിന്റെയും വിത്തുകള്‍ പാകാന്‍ ശ്രമിക്കുന്ന ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയ തീവ്രവാദ ശക്തികളെ ഒരേ രീതിയില്‍ എതിര്‍ക്കപ്പെടേണ്ടതാണ്. ഈ ദൗത്യമാണ് മുസ്്‌ലിം യൂത്ത് ലീഗ് ഏറ്റെടുക്കുന്നത്.
മാനവസംഗമത്തിന്റെ മുന്നോടിയായി നിയോജകമണ്ഡലം പരിധിയിലെ യൂനിറ്റ് തലങ്ങളില്‍ ലഘുലേഖാ വിതരണവും പ്രമേയ വിശദീകരണങ്ങളും പഞ്ചായത്ത് തലങ്ങളില്‍ ഗൃഹസമ്പര്‍ക്ക പരിപാടിയും പ്രചരണ വാഹനജാഥയും വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ യൂത്ത് സ്റ്റെപ്പ് തുടങ്ങിയ നടന്നിരുന്നു. പൈതൃക പാരമ്പര്യ സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ന്ന് കേരളത്തെ വര്‍ഗീയതയിലേക്ക് നയിക്കാനുള്ള തീവ്രവാദശക്തികളുടെ ഇടപടെലുകളെ എക്കാലവും നേരിട്ട മുസ്്‌ലിം യൂത്ത് ലീഗിന്റെ പ്രവര്‍ത്തനത്തുടര്‍ച്ചയാണ് മാനവസംഗമമെന്നും നേതാക്കള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ റസാഖ് കല്‍പ്പറ്റ, മുസ്്‌ലിം ലീഗ് ജില്ലാ സെക്രട്ടറി യഹ്‌യാഖാന്‍ തലക്കല്‍, കല്‍പ്പറ്റ നിയോജകമണ്ഡലം മുസ്്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.ഹംസ, കല്‍പ്പറ്റ നിയോജകമണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് കെ.എംതൊടി മുജീബ്, ജനറല്‍ സെക്രട്ടറി സി.ടി ഹുനൈസ് എന്നിവര്‍ പങ്കെടുത്തു.






Leave a Reply