December 7, 2025
IMG_20171019_123530
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി ഉപജില്ല ശാസ്ത്രമേളക്ക് തുടക്കമായി

മാനന്തവാടി: മാനന്തവാടി ഉപജില്ലാ ശാസ്ത്രോത്സവത്തിന് മാനന്തവാടിയിൽ തുടക്കമായി .ശാസ്ത്ര ഗണിത ശാസ്ത്ര ,സാമൂഹ്യശാസ്ത്ര ,പ്രവൃത്തിപരിചയ ,ഐ ടി മേളകൾ ഇന്നും നാളെയും മായി ഫാ. ജി. കെ എം എച്ച് എസ് എസ് കണിയാരത്തും. മാനന്തവാടിസെന്റ് ജോസഫ്സ്  ടി.ടി ഐയിലുംമായി ആരംഭിച്ചു.  ശാസ്ത്രോസവത്തിന്റെ ഉദ്ഘാടനം മാനന്തവാടി നഗരസഭ ഡെപ്യൂട്ടി  ചെയർപേഴ്സൺ, പ്രദീപ ശശി ഉദ്ഘാടനം ചെയ്തു.. സ്കൂൾ മാനേജർ ഫാദർ പോൾ മുണ്ടോലിക്കൽ അധ്യക്ഷത വഹിച്ചു. എ. ഇ ഓ സെലിൻ എസ് എ. പതാക ഉയർത്തി. ടി.ടി സണ്ണി .വി.സി ജോൺസൺ തുടങ്ങിയവർ പ്രസംഗിച്ചു. എൽ പി,യൂ ..പി, എച്ച് എസ് ,എച്ച്  എസ് എസ് വിഭാഗങ്ങളിലായി 120 ഇനങ്ങളിലാണ് മത്സരം നടക്കുന്നത് . താലൂക്കിലെ വിവിധ സ്ക്കുകളിൽ നിന്നായി 2500 ഓളം വിദ്യാർത്ഥികളാണ് മത്സരത്തിൽ  പങ്കെടുക്കുന്നത്. ഈറ, മുള, ഫ്രാബ്രിക്ക് പെയിന്റ് ,ചിരട്ട കൊണ്ടുള്ള വസ്ത്തുക്കൾ   ,പാവകൾ ,ലോഹത്തകിടിലെ കൊത്തുപണി, കയർ. പാഴ് വാസ്തുക്കൾ എന്നിവ കൊണ്ട് വിദ്യാർത്ഥികൾ ഉണ്ടാക്കിയ കരവിരുദുകൾ കാണാനായി നിരവധി അളുകളാണ്  സ്ക്കുളിൽ എത്തുന്നത്. മേളയൂടെ സമാപനം നാളെ മാനന്തവാടി എം.എൽ എ, ഒ ആർ കേളു നിർവ്വഹിക്കും.നഗരസഭ ചെയർമാൻ വി.ആർ പ്രവിജ് അധ്യക്ഷത വഹിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *