January 20, 2026

സി.ബി.എസ്.ഇ. കലോത്സവം: യു.പി.വിഭാഗത്തിൽ ഡി പോൾ ജേതാക്കൾ

0
IMG-20171020-WA0098
By ന്യൂസ് വയനാട് ബ്യൂറോ
യു.പി.വിഭാഗം മത്സരങ്ങൾ പൂർത്തിയായി: അമൃത വിദ്യാലയത്തിന്  രണ്ടാം സ്ഥാനം

മക്കിയാട്: മക്കിയാട് ഹോളി ഫെയ്സ് ഇംഗ്ലീഷ് സ്കൂളിൽ നടക്കുന്ന ജില്ലാ സി.ബി.എസ്.ഇ. സ്കൂൾ കലോത്സവത്തിൽ രണ്ടാം ദിനം സമാപിച്ചപ്പോൾ യു.പി.വിഭാഗത്തിൽ(കാറ്റഗറി രണ്ട് ) എല്ലാ ഇനങ്ങളുടെയും മത്സരം പൂർത്തിയായി. 131 പോയിന്റോടെ കൽപ്പറ്റ ഡി പോൾ പബ്ളിക് സ്കൂൾ ഒന്നാം സ്ഥാനവും 120 പോയിന്റോടെ മാനന്തവാടി അമൃത വിദ്യാലയം രണ്ടാം സ്ഥാനവും 114 പോയിന്റോടെ മാനന്തവാടി ഹിൽ ബ്ലൂംസ് സ്കൂൾ മൂന്നാം സ്ഥാനവും നേടി.
    ഹൈസ്കൂൾ വിഭാഗത്തിൽ (കാറ്റഗറി മൂന്ന്  ) 19 ഇനങ്ങൾ പൂർത്തിയായപ്പോൾ 267 പോയിന്റോടെ ബത്തേരി ഗ്രീൻ ഹിൽസ് പബ്ളിക് സ്കൂൾ  ഒന്നാം സ്ഥാനത്തും 217 പോയിന്റോടെ മാനന്തവാടി ഹിൽ ബ്ളൂംസ് രണ്ടാംസ്ഥാനത്തും 214 പോയിന്റോടെ ഭവൻസ് വിദ്യാമന്ദിർ മൂന്നാം സ്ഥാനത്തുമാണ്.  
     ഹയർ സെക്കണ്ടറി വിഭാഗത്തിൽ ( കാറ്റഗറി നാല് ) പതിനഞ്ച് ഇനങ്ങൾ പൂർത്തിയായപ്പോൾ  310 പോയിന്റോടെ ബത്തേരി ഗ്രീൻ ഹിൽസ് ഒന്നാമതും 254 പോയിന്റോടെ കൽപ്പറ്റ ഡി പോൾ രണ്ടാം സ്ഥാനത്തും 234 പോയിന്റോടെ ഭവൻസ് വിദ്യാമന്ദിർ മൂന്നാം സ്ഥാനത്തുമാണ്.
എൽ.പി.വിഭാഗം മത്സരങ്ങൾ ആദ്യദിനത്തിൽ തന്നെ പൂർത്തിയായിരുന്നു.   കലോത്സവം ശനിയാഴ്ച സമാപിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *