January 19, 2026

എസ് എസ് എഫ് കേരള കാംപസ് അസംബ്ലി: സ്‌നേഹപ്രഭാഷണങ്ങള്‍ ഇന്ന്

0
By ന്യൂസ് വയനാട് ബ്യൂറോ
മൗണ്ട് റാസി: സര്‍ഗാത്മക വിദ്യാര്‍ത്ഥിത്വം സാധ്യമാണ് എന്ന പ്രമേയത്തില്‍ 2017 നവംബര്‍ 11, 12 തിയതികളില്‍ മൗണ്ട് റാസി യില്‍ എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന കേരള കാമ്പസ് അസംബ്ലിയുടെ ഭാഗമായി സംസ്ഥാന പ്രസിഡണ്ട് പി.എ മുഹമ്മദ് ഫാറൂഖ് നഈമിയുടെ സ്‌നേഹപ്രഭാഷണങ്ങള്‍ ഒക്ടോബര്‍ 22 ഞായറാഴ്ച്ച ജില്ലയില്‍ 3 കേന്ദ്രങ്ങളില്‍ നടക്കും.
സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ഹസൻ ഉസ്താദ് വെള്ളമുണ്ട, എം അബദുറഹ്മാൻ ഉസ്താദ് മുസ്ലിം ജമാഅത് സ്റ്റേറ്റ് എക്സിക്കുട്ടീവ് കെ.ഒ അഹ്മദ് കുട്ടി ബാഖവി എന്നിവർ  വിവിധ കേന്ദ്രങ്ങളിൽ ഉൽഘാടനം നിർവഹിക്കും
എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി അബ്ദു റഷീദ് നരിക്കോട് ആമുഖ പ്രഭാഷണം നടത്തും .
22 ന് ഉച്ചതിരിഞ്ഞ് 2 ന് ചുണ്ടയില്‍ നടക്കുന്ന പരിപാടിയോടെ സ്‌നേഹ പ്രഭാഷണങ്ങള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് വൈകിട്ട് നാലിന് സുല്‍ത്താന്‍ ബത്തേരിയിലും ഏഴ് മണിക്ക് നാലാംമൈലിലും പ്രഭാഷണങ്ങള്‍ നടത്തും.വ്യത്യസ്ത കേന്ദ്രങ്ങളില്‍ 
മുഹമ്മദലി മാസ്റ്റർ , കെ.എസ് മുഹമ്മദ് സഖാഫി, എസ് ശറഫുദ്ധീന്‍, അലവി സഅദി അമ്പിളി ഹസന്‍ ഹാജി, മുഹമ്മദലി ഫൈസി,
മുഹമ്മദലി സഖാഫി പറ്റാട് ,PC അബൂശദ്ദാദ്,EP അബൂബക്കർ സഖാഫി ,
 ശമീർ ബാഖവി തുടങ്ങിയ
മുസ്ലിം ജമാഅത്ത് , എസ് എം എ ,എസ് വൈ എസ് ,എസ് ജെ എം, എസ് എസ് എഫ്
ജില്ലാ ഭാരവാഹികള്‍  പങ്കെടുക്കും

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *