January 19, 2026

ഗുണഭോക്തൃ പരിശീലന പരിപാടി സംഘടിപ്പിച്ചു

0
IMG_1928
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി> ആര്‍ ഐ സി എഫ് 21 പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാരയ്ക്കാമല മണ്ണ് സംരക്ഷണ അസിസ്റ്റന്റ്‌ ഡയറകടര്‍ ഓഫീസിന്‍റെ നേതൃത്വത്തില്‍  മാനന്തവാടി നഗരസഭയിലെ  മുട്ടങ്കര നീര്‍ത്തട പദ്ധതിയിലെ തിരഞ്ഞെടുത്ത ഗുണഭോക്താക്കള്‍ക്ക്  മണ്ണ്, ജല സംരക്ഷണത്തെ കുറിച്ചുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. പയ്യമ്പള്ളി സെന്റ്‌ കാതറീന്‍സ് ഫെറോന പള്ളി പാരിഷ് ഹാളില്‍ നടന്ന പരിശീലന പരിപാടി മാനന്തവാടി നഗരസഭാധ്യക്ഷന്‍ വി ആര്‍ പ്രവീജ് ഉദ്ഘാടനം ചെയ്തു. നീര്‍ത്തട കമ്മിറ്റി കണ്‍വീനര്‍ പി കെ ബാലകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. മണ്ണ്, ജല  സംരക്ഷണത്തെ കുറിച്ച് മണ്ണ് സംരക്ഷണ അസിസ്റ്റന്റ് ഡയറകടര്‍  എസ് അരുണ്‍കുമാറും ,  കബനി നദിയിലെ ജലത്തിന്‍റെ ഉപയോഗ സാധ്യതകളെ കുറിച്ച്  ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി യു ദാസും ക്ലാസെടുത്തു. മണ്ണ് സംരക്ഷണ ഓഫീസര്‍ കെ പി ജനാര്‍ദ്ദനന്‍,   ജന പ്രതിനിധികളായ ലില്ലി കുര്യന്‍, മിനി വിജയന്‍, ജേക്കബ് സെബാസ്റ്റ്യന്‍, വര്‍ഗീസ്‌ ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *