June 16, 2025

എല്ലാം ” കുളമാക്കി ” പൊതുമരാമത്ത്: വാട്ടർ അതോറിറ്റിയും “കണക്കാ” ……

0
IMG_20171023_093936

By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട തൊണ്ടർനാട് പഞ്ചായത്തിലെ റോഡിലൂടെ യാത്ര ചെയ്യണം കുറച്ച് ആരോഗ്യം വേണം .പിന്നെ അഭ്യാസവും പഠിക്കണം. വണ്ടി ഓടിക്കണമെങ്കിൽ  എട്ടും എച്ചും മാത്രം വരച്ച് പഠിച്ചാൽ പോര ക്ഷ, ഞ, ട്ട ,ണ്ണ….. അങ്ങനെ പലതും വരച്ച് പഠിക്കണം. തരുവണ മുതൽ നിരവിൽ പുഴ വരെയുള്ള ഭാഗത്ത് റോഡ് പുനർനിർമ്മാണത്തിന് യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് 2015-ൽ പത്ത് കോടി രൂപക്ക് ഭരണാനുമതി നൽകിയതാണ്. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ മറ്റൊരു പത്ത് കോടിക്ക് കൂടി ഭരണാനുമതിയായി. ഭരണം മാറി  എൽ.ഡി.എഫ്. വന്നപ്പോൾ വീണ്ടും ഒരു പത്ത് കോടി ബഡ്ജറ്റിലും വച്ചു. എത്ര കോടി ഉണ്ടായിട്ടെന്താ? നാട്ടുകാരുടെ നടുവൊടിയുന്നുവെന്നല്ലാതെ? ഈ വഴി പോകുന്നവർ ചോദിക്കുന്ന ചോദ്യമിതാണ്. 

      റോഡ് തകർന്ന് കുളമായപ്പോൾ കുളത്തിൽ കുറച്ച് വെള്ളം കുറവാണന്ന് കരുതിയാവണം വാട്ടർ അതോറിറ്റിയും നല്ല സഹകരണമാണ്. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ    പൈപ്പ് പൊട്ടി വെള്ളം ഒഴുകാൻ തുടങ്ങിയിട്ട് മാസങ്ങളായി അധികൃതർക്ക് അന്നക്കമില്ല.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *