January 24, 2026

ക്യാമ്പസുകളിൽ ധാർമിക വിചാരം അനിവാര്യം: ഫാറൂഖ് നഈമി

0
IMG-20171023-WA0001_1508755325156
By ന്യൂസ് വയനാട് ബ്യൂറോ
മൗണ്ട് റാസി: കാമ്പസുകളിൽ ധാർമ്മിക വിചാരo അനിവാര്യമാണെന്ന് എസ് എസ് എഫ് സ്റ്റേറ്റ് പ്രസിഡന്റ്  പി.എ മുഹമ്മദ് ഫാറൂഖ് നഈമി.കാമ്പസ് അസംബ്ലിയുടെ ഭാഗമായി  ജില്ലയുടെ മൂന്ന് കേന്ദ്രങ്ങളിൽ സ്നേഹ പ്രഭാഷണങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം .കേവല ജോലി ലക്ഷ്യമാണ് വിദ്യാർത്ഥികളെ അസംസ്കൃതരാക്കുന്നതെന്നും
 മത്സര പരീക്ഷകളും ജോബ് ഒറിയന്റ് കോഴ്സുകളുമാണ് വിദ്യാഭ്യാസത്തിന്റെ മൂല്ല്യ തകർച്ചകൾക്ക് ഒരു പരിധി വരെ കാരണമെന്നും
സ്നേഹ ഭാഷണം നിരീക്ഷിച്ചു.
വർഗീയതയും മതനിരാകരണവും വെല്ലുവിളി ഉയർത്തുന്ന ഇക്കാലത്തെ, മനുഷ്യ സ്നേഹ ബന്ധത്തിലെ പ്രാധാന്യത്തെ കുറിച്ചും ന ഈ മി സൂചിപ്പിച്ചു
 ജില്ലയിലെ തിരഞ്ഞെടുത്ത ചുണ്ട, ബത്തേരി, മാനന്തവാടി, തുടങ്ങിയ മൂന്ന് കേന്ദ്രങ്ങളിലാണ് സ്നേഹ ഭാഷണം സംഘടിപ്പിക്കപ്പെട്ടത്. വിവിധ കേന്ദ്രങ്ങളിൽ  സംസ്ഥാന സെക്രട്ടറി അബ്ദുറഷീദ് നരിക്കോട ആമുഖ ഭാഷണം നടത്തി.സമസ്ത കേന്ദ്ര മുശാവറ അംഗം ഹസൻ ഉസ്താദ്  കേരളമുസ്ലിം ജമാഅത്ത് സ്റ്റേറ്റ് എക്സ്യുകുട്ടീവ് അംഗം കെ,ഒ.അഹമ്മദ് കുട്ടി ബാഖവി, എസ് വൈ എസ് സ്റ്റേറ്റ് സെക്രട്ടറി എസ് ശറഫുദ്ധീൻ അഞ്ചാം പീടിക, സ്വാഗത സഘം ചെയർമാൻ കെ എസ് മുഹമ്മദ് സഖാഫി, എസ് എം എ ജില്ലാ അദ്ധ്യക്ഷൻ മുഹമ്മദലി ഫൈസി,മുഹമ്മദലി സഖാഫി പുറ്റാട്, ഹംസ അഹ്സനി ഓടപ്പള്ളo തുടങ്ങിയ  മുസ്ലിം ജമാഅത്ത്, എസ് എം എ, എസ് വൈ എസ്, എസ് ജെ എം, എസ് എസ് എഫ് ജില്ലാ നേതൃത്വം വിവിധ വേദികളിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *