December 14, 2025

സൂപ്പർ മാർക്കറ്റുകൾക്ക് ഓൺലൈൻ വിപണിയൊരുക്കി നെയ്ബർ ജോയ്

0
By ന്യൂസ് വയനാട് ബ്യൂറോ

ഇനി സൂപ്പര്‍ മാര്‍ക്കറ്റുകളും നെയ്ബര്‍ജോയ്ക്കൊപ്പം


                വിദേശ മൂലധനം ധാരാളം ഇറക്കിയതോടെ ഇന്ത്യയുടെ വിപണി സംസ്കാരത്തിന് വലിയ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.  ഇതില്‍ ഒലിച്ച് പോകുമോ എന്ന സംശയത്തിലാണ് പ്രാദേശിക വിപണി കൈകാര്യം ചെയ്യുന്ന സൂപ്പര്‍ മാര്‍ക്കറ്റുകളും ടെക്നോളജി ഭീമന്‍മാരും.  വന്‍ നിക്ഷേപകരും നിത്യോപയോഗ മാര്‍ക്കറ്റിലും കളി തുടങ്ങിയതോടെ ഏറെ പ്രതീക്ഷ നഷ്ടപ്പെട്ട നിലയിലാണ് ഇന്ത്യയുടെ ചെറുകിട ഇടത്തരം സൂപ്പര്‍മാര്‍ക്കറ്റുകള്‍.  ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴില്‍ നല്‍കുന്നതും പ്രാദേശിക സംസ്കാരത്തെ കാത്ത് സൂക്ഷിക്കുന്നതുമായ ഇത്തരം സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഇല്ലാതാവുന്നത് ഏറെ ദോഷം ചെയ്യും എന്നതില്‍ സംശയമില്ല.  ഇതിനെ മറി കടക്കാന്‍ നെയ്ബര്‍ജോയ് യുമായി സഹകരിക്കുകയാണ് ഏറെ ഗുണകരമെന്ന് പൊതു അഭിപ്രായം ഉയര്‍ന്ന് വന്നിട്ടുണ്ട്.  സ്റ്റാര്‍ട്ടപ്പ് കമ്പനിയായി ആരംഭിച്ച നെയ്ബര്‍ജോയ് പ്രാദേശിക ഉപഭോക്താക്കളുടെയും വിതരണക്കാ രുടെയും  ഒപ്പം നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ടെക്നോളജിയും പുതിയ പരിഷ്കാരങ്ങളും വന്‍കിട ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ക്കൊപ്പം നിര്‍ത്താനും ശ്രമിക്കുന്നുണ്ട് എന്നതാണ് മറ്റൊരു  സവിശേഷത. ഇപ്പോള്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍തന്നെ വില്‍ക്കാനാണ് ഉദ്ദേശമെങ്കിലും മള്‍ട്ടിചാനല്‍ മാര്‍ക്കറ്റിങ്ങിലൂടെയുംക്രോസ് സെല്ലിങ്ങിലൂടെയും ഇന്ത്യയുടെ പെരുമയുള്ള ഉല്‍പ്പന്നങ്ങള്‍ തേടുന്നവര്‍ക്ക് ആഗോളതലത്തില്‍ മാര്‍ക്കറ്റൊരുക്കാനുംലക്ഷ്യമിടുന്നു.

                കൃത്യമായ പ്ലാനിങ്ങോടെ നീങ്ങുന്ന നെയ്ബര്‍ ജോയ് യുടെ വരും നിക്ഷേപകരും ഇന്ത്യക്കാരായിരിക്കുമെന്നും കമ്പനി പ്രമോട്ടര്‍മാര്‍ സൂചിപ്പിച്ചു.

                മികച്ചതും തികഞ്ഞ ഉള്ളടക്കവും ചിട്ടയുമുള്ള വളര്‍ച്ച ലക്ഷ്യമിടുന്ന കമ്പനിയുടെ പ്രമോട്ടര്‍മാര്‍ മിര്‍ഡിയസണ്‍ എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണെന്നതാണ് വിദേശ നിക്ഷേപം തേടി പോകാത്ത ഏക സ്റ്റാര്‍ട്ടപ്പ് കമ്പനിയും ഒരുപക്ഷെ ഈ ഗ്രൂപ്പായിരിക്കും. ഇന്ത്യയില്‍ നിന്ന് ഇന്ത്യാക്കാരിലൂടെ വളരുക എന്ന സന്ദേശമാണ് കമ്പനി മുന്നോട്ട് വെക്കുന്നത്.  നിരവധി വിദേശ ഇന്ത്യക്കാര്‍ ഇതിനോടകം കമ്പനിയില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹം പ്രകടിപ്പിച്ച് കഴിഞ്ഞു. എന്നാല്‍ അടുത്ത ഘട്ടത്തില്‍ ഇതുണ്ടാവും    നമ്മുടെ ഇന്ത്യന്‍ ഇ-കൊമേഴ്സ് സര്‍വ്വീസിനെ പരിചയപ്പെടാന്‍ സന്ദര്‍ശിക്കുക www.neighbourjoy.com

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *