December 6, 2025

വയനാട് ഓള്‍ കേരള പ്രൈസ്മണി ഓപ്പണ്‍ ടേബിള്‍ ടെന്നിസ് ടൂര്‍ണമെന്റ് 28ന് തുടങ്ങും

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: പത്താമത് വയനാട് ഓള്‍ കേരള പ്രൈസ്മണി ഓപ്പണ്‍ ടേബിള്‍ ടെന്നിസ് ടൂര്‍ണമെന്റ് 28, 29, 30 തിയതികളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചെന്നലോട് ഗവ. ടേബിള്‍ ടെന്നിസ് ട്രെയ്‌നിംഗ് സെന്ററില്‍ നടക്കുന്ന ടൂര്‍ണമെന്റ് വയനാട് ജില്ലാ പോലീസ് മേധാവി അരുള്‍ വി. കൃഷ്ണ ഉദ്ഘാടനം ചെയ്യും. തരിയോട് പഞ്ചായത്ത് പ്രസിഡന്റ് റീന സുനില്‍ അധ്യക്ഷത വഹിക്കും. ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം. മധു മുഖ്യ പ്രഭാഷണം നടത്തും. 
വയനാട് ജില്ലാ ടേബിള്‍ ടെന്നിസ് അസോസിയേഷന്റെയും യംഗ് സോള്‍ജിയേഴ്‌സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. മിനികേഡറ്റ്, കേഡറ്റ്, സബ്ജൂണിയര്‍, ജൂണിയര്‍, യൂത്ത്, മെന്‍സ്, വുമന്‍സ് എന്നീ വിഭാഗത്തിലാണ് മത്സരങ്ങള്‍. ടൂര്‍ണമെന്റില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള 300ഓളം താരങ്ങളാണ് പങ്കെടുക്കുന്നത്. സംസ്ഥാന-ദേശീയ-അന്തര്‍ദേശീയ മത്സരങ്ങള്‍ പങ്കെടുത്തിട്ടുള്ള യംഗ് സോള്‍ജിയേഴ്‌സ് ക്ലബ്ബിന്റെ താരങ്ങള്‍ ദേശീയ തലത്തിലും സംസ്ഥാനതലത്തിലും സ്‌കൂള്‍ തലത്തിലും നിരവധി ചാമ്പ്യന്‍ഷിപ്പുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഇത്തവണയും മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ ഒരുങ്ങുകയാണ് യംഗ് സോള്‍ജിയേഴ്‌സ് ക്ലബ്ബ്. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ എം.എ. ജോസഫ്, ജനറല്‍ കണ്‍വീനര്‍ ഇ.കെ. സേതുമാധവന്‍, യംഗ് സോള്‍ജിയേഴ്‌സ് ക്ലബ്ബ് പ്രസിഡന്റ് എം. ദേവസ്യ, സെക്രട്ടറി എം. വന്‍സെന്റ് എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *