April 16, 2026

അധ്യാപകദ്രോഹ നടപടികള്‍; കെപിഎസ്ടിഎ ധര്‍ണ നടത്തി

0
05
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ഇടതു സര്‍ക്കാരിന്റെ അധ്യാപകദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് കെപിഎസ്ടിഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറ്കറുടെ കാര്യാലയത്തിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കെപിസിസി നിര്‍വാഹക സമിതിയംഗം പി.വി. ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ആവശ്യങ്ങള്‍ങ്ങള്‍ക്കുനേരേ  മുഖംതിരിച്ചും  ദ്രോഹിക്കുവിധത്തില്‍ ഉത്തരവുകള്‍ ഇറക്കിയും നിയമനാംഗീകാരം നല്‍കാതെയും സര്‍ക്കാര്‍ മുന്നോട്ട്പോകുന്നതിനെതിരെ അധ്യാപകര്‍ നടത്തുന്ന പോരാട്ടങ്ങള്‍ക്ക് കോഗ്രസ് ശക്തമായ പിന്തുണ നല്‍കുമെ് ബാലചന്ദ്രന്‍ പറഞ്ഞു. പി.എസ്. ഗീരീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി, കെപിഎസ്ടിഎ ജില്ലാ സെക്രട്ടറി സുരേഷ്ബാബു വാളല്‍, എം.വി. രാജന്‍, ടോമി ജോസഫ്, കെ.ഡി. രവീന്ദ്രന്‍, സി.യു. ശങ്കരന്‍, നേമി രാജന്‍, കെ.ജെ. ജോസഫ്, കെ.കെ. പ്രേമചന്ദ്രന്‍, സുജേഷ്‌കുമാര്‍, ഏബ്രഹാം കെ. മാത്യു, ത്രേസ്യാമ്മ ജോര്‍ജ്, പി. ഓമന, കെ.ജി. ജോസ, സി.എം. അബ്ദുല്‍സലാം, കെ.എസ്. മനോജ്, വി.പി. പ്രേംദാസ്, ആല്‍ഫ്രെഡ് ഫ്രെഡി, എം.ബി.കെ. ഗീരീഷ്, എം.എം. ഉലഹാന്‍, ഷിജു കുടിലില്‍, ഷേര്‍ലി സെബാസ്റ്റ്യന്‍, ഇ.ജെ. ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *