May 15, 2024

മാനസികാരോഗ്യ മേഖലയ്ക്കുള്ള ബജറ്റ് വിഹിതം വര്‍ധിപ്പിക്കണം: ശശി തരൂര്‍ എംപി

0
01 3 1
കല്‍പ്പറ്റ: മാനസികാരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കേന്ദ്ര ബജറ്റ് വിഹിതം വര്‍ധിപ്പിക്കണമെ് ഡോ. ശശി തരൂര്‍ എംപി. വൈത്തിരിയില്‍ ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി ദക്ഷിണമേഖല ശാഖയുടെ  അമ്പതാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 
മാനസികാരോഗ്യ മേഖലയില്‍  ബജറ്റിന്റെ 0.06 ശതമാനം മാത്രമാണ് നീക്കിവയ്ക്കുന്നത്. ഇത് അയല്‍രാജ്യമായ ബംഗ്ലാദേശിനേക്കാള്‍ കുറവാണെന്ന യാഥാര്‍ഥ്യത്തിലേക്ക് കണ്ണുതുറക്കാന്‍ അധികാര കേന്ദ്രങ്ങള്‍ തയാറാകണം. ഇന്ത്യയിലെ ജനങ്ങളില്‍ 75 ശതമാനവും വിഷാദ-ഉത്കണ്ഠ രോഗപീഡകള്‍ അനുഭവിക്കുവരാണ്. ആവശ്യത്തിനു മനോരോഗവിദഗ്ധര്‍ ഇല്ലാത്തതുമൂലം ഇവരില്‍ ഭൂരിപക്ഷത്തിനും ചികിത്സ ലഭിക്കുന്നില്ല. വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കുമിടയില്‍  ആത്മഹത്യകള്‍ വര്‍ധിക്കുന്നത് ഗൗരവത്തോടെ കാണണം. വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലും നേരിടേണ്ടിവരുന്ന സമ്മര്‍ദമാണ് ചെറുപ്പക്കാരെ പലപ്പോഴും ആത്മഹത്യയിലേക്ക് നയിക്കുന്നത്. മനോരോഗികളോടുള്ള സമൂഹത്തിന്റെ പൊതുവായ സമീപനത്തില്‍ കാതലായ മാറ്റം ഉണ്ടാകണം. അവഗണിക്കപ്പെടേണ്ടവരും അവജ്ഞയോടെ നോക്കിക്കാണേണ്ടവരുമല്ല മനോരോഗികള്‍. വിവിധ വിജ്ഞാനശാഖകളിലെ മാനസികാരോഗ്യ വിദഗ്ധരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെും ശശി തരൂര്‍ പറഞ്ഞു.  സൊസൈറ്റി ദക്ഷിണ മേഖല പ്രസിഡന്റ് ഡോ.ശിവരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡോ.എ.എം. ഗോപാലകൃഷ്ണന്‍ സ്വാഗതവും ഡോ. സാബു റഹ്മാന്‍  നന്ദിയും പറഞ്ഞു. ഡോ.ടി. പദ്മസുധാകറിനെ ദക്ഷിണമേഖലാശാഖയുടെ 2017-18ലെ അ്ധ്യക്ഷനായി തെരഞ്ഞെടുത്തു. 
സമ്മേളനത്തിന്റെ ഭാഗമായ തുടര്‍ വിദ്യാഭ്യാസ പരിപാടി ഡോ.ശിവരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. രോഗനിര്‍ണയത്തില്‍ പ്രതിഭാസ വിജ്ഞാനീയവും നാഡീശാസ്ത്രവും ഉയര്‍ത്തു സങ്കീര്‍ണതകളും ഏകോപന സാധ്യതകളും എ വിഷയത്തില്‍ ഡോ.ഹരിരാമറെഡ്ഡി, ഡോ. ജോ മത്തായി, ഡോ. ശ്രീമതി ഭ'്, ഡോ.എം.എസ്. റെഡ്ഡി, ഡോ. ലക്ഷ്മി വിജയകുമാര്‍ എന്നിവര്‍ പ്രഭാഷണം നടത്തി.  വ്യക്തിത്വ വൈകല്യങ്ങള്‍-ഒരു സമസ്യ എ വിഷയത്തില്‍ നട ചര്‍ച്ചയ്ക്ക് ഡോ. സ്മിത രാംദാസ്, ഡോ. രാധിക റെഡ്ഡി, ഡോ. അരവിന്ദ്, ഡോ. ഹണി പ്രശാന്ത്, ഡോ. അനില്‍ കാക്കുഞ്ചി എിവര്‍ നേതൃത്വം നല്‍കി. ഡോ.റോയി ഏബ്രഹാം കള്ളിവയലില്‍ മോഡറേറ്ററായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *