കാർബൺ സന്തുലിത വയനാട് :ശില്പശാല ഇന്ന്
വയനാട് ജില്ലയെ കാർബൺ സന്തുലിത ജില്ലയാക്കി മാറ്റുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ശില്പശാല ഇന്ന് കൽപ്പറ്റ പുത്തൂർ വയൽ എം.എസ്.സ്വാമിനാഥൻ ഗവേഷണ കേന്ദ്രത്തിൽ നടക്കും. യജ്ഞത്തിൽ കാപ്പി കർഷകർക്ക് വഹിക്കാൻ കഴിയുന്ന പങ്കിനെ പറ്റി നടക്കുന്ന ചർച്ചയിൽ മന്ത്രി ഡോ.തോമസ് ഐസക് പങ്കെടുക്കും.
അന്തരീഷ മലിനീകരണത്തിന് കാരണമായി ഉല്പാദിപ്പിക്കപ്പെടുന്ന കാർബൺഡൈ ഓക്സൈഡിന് തുല്യമായോ അതിലധികമായോ ഓക്സിജൻ ഉൽപാദിപ്പിക്കുകയാണ് കാർബൺ സന്തുലിത യജ്ഞം കൊണ്ട് ഉദ്ദേശിക്കുന്നത്. വാഹനങ്ങൾ പെരുകിയതിനാലും മാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കപ്പെടാത്തതിനാലും കൂടുതലായി കാർബൺ ഡൈ ഓക്സൈഡ് ഉല്പാദിപ്പിക്കപ്പെടുന്നു.ഇതിന് പകരമാ യി വന സംരക്ഷണം, പരിസ്ഥിതി സംരക്ഷണം ,പുതിയ തൈകൾ നടീൽ എന്നിവയിലൂടെ കാർബൺ സന്തുലിതാവസ്ഥ സൃഷ്ടിക്കാനാകും.
വയനാട് ജില്ലയിൽ മീനങ്ങാടി ഗ്രാമപഞ്ചായത്താണ് ആദ്യം കാർബൺ സന്തുലിത യജ്ഞത്തിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. ജില്ല മുഴുവൻ ഈ പ്രവർത്തനങ്ങൾ വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് ശില്പ ശാല സംഘടിപ്പിച്ചിട്ടുള്ളത്. കർഷകരുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കേണ്ട പദ്ധതികൾ ശില്പ ശാലയിൽ ആവിഷ്കരിക്കും.
പരിപാടി ധനകാര്യ വകുപ്പ് മന്ത്രി ഡോ: തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. കാർഷിക രംഗത്തെ ശാസ്ത്രജ്ഞർ , വിദഗ്ധർ, കർഷക -സന്നദ്ധ സംഘടനാ പ്രതിനിധികൾ എന്നിവർ സംബന്ധിക്കും..
Leave a Reply