November 15, 2025

ഭക്ഷ്യ-ഔഷധ ഇലകളുടെ പ്രദര്‍ശനവും ബോധവല്‍ക്കരണ സെമിനാറും 31ന്

0
unnamed

By ന്യൂസ് വയനാട് ബ്യൂറോ

കാവുംമന്ദം: കളയല്ലേ വിളയാണ് എന്ന പ്രമേയത്തില്‍ കേരള കൃഷി വകുപ്പിന് കീഴിലുള്ള ആത്മ ലീഡ്, മാതൃഭൂമി സീഡ്, തരിയോട് ജി എല്‍ പി സ്കൂള്‍ ഇലയറിവ് ടീം എന്നിവ  സംയുക്തമായി സംഘടിപ്പിക്കുന്ന ഭക്ഷ്യ-ഔഷധ ഇലകളുടെ പ്രദര്‍ശനവും ബോധവല്‍ക്കരണ സെമിനാറും ഒക്ടോബര്‍  31ന് തരിയോട് ജി എല്‍ പി സ്കൂളില്‍ വെച്ചു നടക്കും. കളനാശിനി രഹിത വയനാട് എന്ന ലക്ഷ്യത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഭക്ഷ്യ യോഗ്യമായ, ഔഷധ മൂല്യമുള്ള ഇലകളുടെയും കളകളുടെയും പ്രദര്‍ശനവും ഉണ്ടായിരിക്കും. ഒപ്പം കളകള്‍ കൊണ്ടു തയ്യാറാക്കിയ ഭക്ഷണങ്ങളുടെ പ്രദര്‍ശനവും നടക്കും. അതോടൊപ്പം നടക്കുന്ന ബോധവല്‍ക്കരണ സെമിനാറില്‍ കാര്‍ഷിക മേഖലയിലെ വിദഗ്ദര്‍ ക്ലാസെടുക്കും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിക്കുന്ന പരിപാടിയില്‍ പൊതു ജനങ്ങള്‍ക്കും പ്രവേശനമുണ്ടായിരിക്കും

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *