January 24, 2026

കേരളപ്പിറവി ഭരണഭാഷാ വാരാഘോഷം ജില്ലാതല ഉദ്ഘാടനം നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, സര്‍വശിക്ഷാ അഭിയാന്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ ജില്ലാതല കേരളപ്പിറവി ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും നാളെ (നവംബര്‍ 1 ) എസ്.കെ.എം.ജെ സ്‌കൂള്‍ ജൂബിലി ഹാളില്‍ നടക്കും. രാവിലെ 10 ന് സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി അദ്ധ്യക്ഷത വഹിക്കും. ഇതോടനുബന്ധിച്ച് നടത്തു വായനയുടെ സാമൂഹ്യ പാഠങ്ങള്‍ എ വിഷയത്തില്‍ നടക്കു ഏകദിന സെമിനാറില്‍ എഴുത്തുകാരന്‍ പി.കെ.പാറക്കടവ് വിഷായവതരണം നടത്തും. സ്‌കൂളിനൊരു പുസ്തകം ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.അസ്മത്ത് നിര്‍വ്വഹിക്കും. അദ്ധ്യാപക അവാര്‍ഡ് ജേതാവ് ജയരാജനെ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ദേവകി ആദരിക്കും. ലൈബ്രറി ഗ്രാന്റ് 'ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷമുഖന്‍ വിതരണം ചെയ്യും. എസ്.കെ.എം.ജെ. സ്‌കൂളിനുള്ള പുസ്തകം കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സ ഉമൈബ മൊയ്തീന്‍കുട്ടി ചടങ്ങില്‍ കൈമാറും.സെമിനാറിനോടനുബന്ധിച്ചുള്ള ചര്‍ച്ചയില്‍  ഷാജി പുല്‍പ്പള്ളി, വിപിന്‍ ബോസ്, പ്രീത ജെ പ്രീയദര്‍ശിനി തുടങ്ങിയവര്‍ പങ്കെടുക്കും. എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ ജി.എന്‍.ബാബുരാജ് ചര്‍ച്ചാ ക്രോഡീകരണം നടത്തും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *