April 29, 2026

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി – അംഗത്വ രജിസ്‌ട്രേഷന്‍ നവംബര്‍ 10 വരെ

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന  സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ 2018-19  സാമ്പത്തിക വര്‍ഷത്തേക്കുള്ള അംഗത്വ രജിസ്‌ട്രേഷന്‍  നവംബര്‍ 10 വരെ നീട്ടിയതായി  ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.  ജില്ലയിലെ അക്ഷയ, കുടുംബശ്രീ ഉന്നതി കേന്ദ്രങ്ങള്‍ മുഖേന അപേക്ഷിക്കാം. മഞ്ഞ, പിങ്ക് നിറമുള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മറ്റു വിഭാഗങ്ങളിലൊന്നും ഉള്‍പ്പെടാതെ തന്നെ അപേക്ഷിക്കാം.  മറ്റ് അര്‍ഹരായ വിഭാഗങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അക്ഷയ/കുടുംബശ്രീ ഉന്നതി കേന്ദ്രങ്ങളില്‍ ലഭിക്കും.  റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസ്സലും തൊഴില്‍ വിഭാഗം, മറ്റ് അര്‍ഹതാ വിഭാഗം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പും ഹാജരാക്കണം.  രജിസ്‌ട്രേഷന് കുടുംബാംഗങ്ങളില്‍ ഒരാള്‍ മാത്രം കേന്ദ്രത്തിലെത്തിയാല്‍ മതിയാകും.  രജിസ്‌ട്രേഷന്‍ സൗജന്യമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഫോട്ടോ എടുത്ത് സ്മാര്‍ട്ട് കാര്‍ഡ് എടുത്തവരും കാര്‍ഡ് പുതുക്കിയവരും ഇപ്പോള്‍ അപേക്ഷിക്കേണ്ടതില്ല.   രജിസ്‌ട്രേഷന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അക്ഷയ കേന്ദ്രങ്ങളിലും കുടുംബശ്രീ ഉന്നതി കേന്ദ്രങ്ങളിലും ലഭിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *