February 15, 2026

പഞ്ചായത്ത് ഭൂമി സ്വകാര്യ വ്യക്തി കൈയ്യേറിയെന്ന് കോൺഗ്രസ്

0
IMG_20171031_122200
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: തലപ്പുഴ 43 -ാം മൈലിൽ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിന്റെ ഭൂമി സ്വകാര്യ വ്യക്തി കൈയ്യേറിയെന്ന് കോൺഗ്രസ് നേതാക്കൾ മാനന്തവാടിയിൽ ഭാരവാഹികൾ ആരോപിച്ചു. തവിഞ്ഞാൽ വില്ലേജ് ഓഫീസിലെ രേഖകൾ പ്രകാരം സർവ്വേ നമ്പർ 340 / 2 സി യിൽപ്പെട്ട ഒരു ഏക്കർ 82-സെന്റ് സ്ഥലം പഞ്ചായത്ത് പ്രസിഡണ്ടിന്റെയും സെക്രട്ടറിയുടെയും പേരിലാണ് ഉള്ളത്. ഈ സ്ഥലം ഒരാഴ്ച മുമ്പ് പരിസരത്തെ ഒരു സ്വകാര്യ വ്യക്തി കമ്പിവേലി കെട്ടി കൈയ്യേറിയിരിക്കുകയാണ്. പഞ്ചായത്ത് ഭരണസമിതിയുടെ ഒത്താശ ഇതിൽ സംശയിക്കുന്നതായും മുമ്പും ഭരണ സമിതിയുടെ ഒത്താശയോടെ ഇവിടെ കൈയ്യേറ്റം നടന്നിട്ടുണ്ടന്നും കോൺഗ്രസ് ഭാരവാഹികൾ പറഞ്ഞു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കടന്നു വരുന്ന വഴിയിലാണ് ലക്ഷങ്ങൾ വിലമതിക്കു ന്ന ഭൂമി കൈയ്യേറിയിട്ടുള്ളത്. 

    ഇക്കാര്യത്തിൽ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് പഞ്ചായത്ത് ഭരണ സമിതി രാജിവെക്കണമെന്ന്  ഇവർ ആവശ്യപ്പെട്ടു. വാളാട് സാംസ്കാരിക നിലയം പൊളിച്ച് വില്പന നടത്തിയ പ്പോൾ ഫർണിച്ചറുകൾ കാണാനില്ലന്നും ഇവർ ആരോപിച്ചു.
പത്രസമ്മേളനത്തിൽ ജോസ് കൈനിക്കുന്നേൽ, ജോസ് പാറക്കൽ, എം.ജി.ബാബു, എൽസി ജോയി, ഫിലോമിന ആന്റണി എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *