May 3, 2024

വയനാട് സമ്പൂര്‍ണ്ണ ഇ-ഗവേണന്‍സ് ജില്ല

0
കല്‍പ്പറ്റ:ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ രൂപകല്‍പ്പന ചെയ്ത സഞ്ചയ സോഫ്റ്റ് വെയര്‍ മുഖേന വസ്തു നികുതി അടക്കുതിനുളള ഈ-പെയ്‌മെന്റ് സംവിധാനം എല്ലാ ഗ്രാമപഞ്ചായത്തുകളിലും നൂറ് ശതമാനം നടപ്പിലാക്കിയതിന്റെ ജില്ലാതല പ്രഖ്യാപനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ നിര്‍വഹിച്ചു.  ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക്/ജില്ലാ പഞ്ചായത്തുകളിലും ഭരണസമിതി യോഗ നടപടികള്‍ സകര്‍മ വഴിയും എല്ലാ ഗ്രാമ പഞ്ചായത്തുകളിലും കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് സങ്കേതം സോഫ്റ്റ് വെയര്‍ മുഖേന ഓലൈന്‍ വഴിയും നടപ്പിലാക്കിയതിന്റെ പ്രഖ്യാപനവും അദ്ദേഹം നിര്‍വഹിച്ചു. മൂന്ന് മാസം കൊണ്ട് ഈ സോഫ്റ്റ് വെയറുകളിലൂടെ ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകളിലും 4 'ബ്ലോക്കുകളിലും, ജില്ലാ പഞ്ചായത്തിലുമായി ആകെ 830 പഞ്ചായത്ത് യോഗങ്ങളും 2903 കെട്ടിട നിര്‍മ്മാണ പെര്‍മിറ്റുകളും അനുവദിക്കുകയുണ്ടായി.
 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് ഡയറക്ടര്‍ മേരിക്കുട്ടി, നഗരകാര്യ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ വി.കെ.ബാലന്‍, ഗ്രാമവികസന കമ്മീഷണര്‍ ഷൗക്കത്തലി, എ.ഡി.എം. കെ.എം.രാജു, അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സുഭദ്രാ നായര്‍, അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍ പി.സി.മജീദ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബെി ജോസഫ്, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍മാര്‍, ഗ്രാമ ബ്ലോക്ക് മുന്‍സിപ്പല്‍ സെക്രട്ടറിമാര്‍, ജില്ലാതല വകുപ്പ് മേധാവികള്‍, ജില്ലാതല ഉദേ്യാഗസ്ഥര്‍, ഓഡിറ്റ് സൂപ്പര്‍വൈസര്‍മാര്‍, ഐ.കെ.എം. ജില്ലാ ടെക്‌നിക്കല്‍ ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *