മാവോയിസ്റ്റ് ആക്രമണ സാധ്യത: വയനാട്ടിൽ പൊലീസിന്റെ ജാഗ്രതാ നിർദ്ദേശം
ബാങ്ക് ശാഖകള്‍ക്കും എ.ടി.എമ്മിനും പെട്രോള്‍ പമ്പുകള്‍ക്കും
സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കും
– ജില്ലാ പോലീസ് മേധാവി
കല്‍പ്പറ്റ: ജില്ലയില്‍ മാവോയിസ്റ്റ് സാന്നിധ്യം വര്‍ദ്ധിച്ചതായുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജനവാസ മേഖലയില്‍ നിന്നും ഒറ്റപ്പെട്ടിരിക്കുന്ന സ്ഥലങ്ങളില്‍ പ്രത്യേക നിരീക്ഷണവും സുരക്ഷയും ഏര്‍പ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഇത്തരം സ്ഥലങ്ങളിലെ ദേശസാല്‍കൃത ബാങ്ക് ശാഖകള്‍, പ്രാഥമിക സഹകരണ സംഘം ഓഫീസുകള്‍, എ. ടി .എം കൗണ്ടറുകള്‍, പെട്രോള്‍ പമ്പുകകള്‍ എന്നിവയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നു. പൊതുജന ശ്രദ്ധയും മാധ്യമ ശ്രദ്ധയും പിടിച്ചു പറ്റുന്നതിനായി മാവോയിസ്റ്റുകള്‍ ഇത്തരം സ്ഥാപനങ്ങള്‍ ആക്രമിച്ച്
പണവും മറ്റും കൊള്ളയടിക്കുവാന്‍ സാധ്യതയുള്ളതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ മേല്‍ പറഞ സ്ഥാപനങ്ങളുടെ അധികാരികള്‍ അവരവരുടെ സ്ഥാപനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി വേണ്ട നടപടികള്‍ അടിയന്തര
മായി കൈക്കൊള്ളണമെന്ന് ജില്ല പോലീസ് മേധാവി അറിയിച്ചു.





Leave a Reply