December 6, 2025

നോട്ട് നിരോധനത്തിന്‍റെ ഒന്നാം വാര്‍ഷികം: മോഡിക്ക് വിഡ്ഢിപ്പട്ടം ചാര്‍ത്തി യൂത്ത് ലീഗ്

0
IMG_20171108_182534
By ന്യൂസ് വയനാട് ബ്യൂറോ

നോട്ട് നിരോധനത്തിന്‍റെ ഒന്നാം വാര്‍ഷികം: മോഡിക്ക് വിഡ്ഢിപ്പട്ടം ചാര്‍ത്തി യൂത്ത് ലീഗ്

കൽപ്പറ്റ:: കള്ളനോട്ടിനും കള്ളപ്പണക്കാര്‍ക്കും എതിരെയെന്ന പേരില്‍ നരേന്ദ്രമോഡി സർക്കാർ നോട്ട് നിരോധിച്ച നവംബര്‍ 8 മുസ്ലീം യൂത്ത് ലീഗ് ദേശീയ വിഡ്ഡിദിനമായി ആചരിച്ചു. അതോടനുബന്ധിച്ച് മുട്ടില്‍ വെച്ചു നടന്ന പ്രതിഷേധ സംഗമം ജില്ലാ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ കെ അഹമ്മദ്ഹാജി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് കെ ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് പി ഇസ്മയില്‍ മോഡിക്ക് പ്രതീകാത്മക വിഡ്ഢിപ്പട്ടം ചാര്‍ത്തി. പാവപ്പെട്ട ജനങ്ങളെ ദുരിതക്കയത്തിലേക്ക് തള്ളിയിട്ട നോട്ട് നിരോധനമെന്ന ഈ വിവേക ശൂന്യമായ നടപടി രാജ്യത്തെ വര്‍ഷങ്ങള്‍ പിന്നോട്ടടിപ്പിച്ചു.   മുന്നൊരുക്കമില്ലാതെ ഒരു രാത്രി കൊണ്ട് രാജ്യത്ത് ഏറ്റവും കൂടുതല്‍ ഇടപാടുകള്‍ നടക്കുന്ന 1000, 500 നോട്ടുകള്‍ നിരോധിച്ചത് കാരണം നിരവധി പേരാണ് പുതിയ നോട്ട് ലഭിക്കുന്നതിന് വേണ്ടിയുള്ള ക്യൂവില്‍ നിന്നും മറ്റും മരണപ്പെട്ടത്. അതോടൊപ്പം തന്നെ ജി എസ് ടി നടപ്പിലാക്കിയും ഞനങ്ങളെ തീരാ ദുരിതത്തിലേക്ക് കടത്തി വിട്ടിരിക്കുകയാണ്. ഈ അടിസ്ഥാനത്തിലാണ് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഈ ദിവസം ദേശീയ വിഡ്ഢി ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. ജില്ലാ ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ് സ്വാഗതം പറഞ്ഞു. ജില്ലാ ലീഗ് സെക്രട്ടറി എന്‍ കെ റഷീദ്, എന്‍ കെ സലാം, ജില്ലാ യൂത്ത് ലീഗ് ഭാരവാഹികളായ ഷമീം പാറക്കണ്ടി, വി എം അബൂബക്കര്‍, എ പി മുസ്തഫ, ജാസര്‍ പാലക്കല്‍, പി കെ സലാം, ഹാരിസ് കാട്ടിക്കുളം, മുഹമ്മദ് വടകര, എം കെ ഫൈസല്‍, ഖാദര്‍ മടക്കിമല, എം ബി ഫൈസല്‍, മുജീബ് കെയംതൊടി, ടി കെ യൂനുസലി, ആരിഫ് തണലോട്ട്, അസീസ് വേങ്ങൂര്‍, നൂര്‍ഷ ചേനോത്ത്, ലുക്മാനുല്‍ ഹകീം, മുനീര്‍ വടകര, ഹബീബ് മുട്ടില്‍, ഷഫീഖ് മുട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ട്രഷറര്‍ സലീം കേളോത്ത് നന്ദി പറഞ്ഞു…


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *