May 4, 2024

കോട്ടനാട് ഗവ.യു.പി സ്കൂളിലെ നാട്ടു പച്ച ശ്രദ്ധേയമാകുന്നു

0
Img 20171108 Wa0059
മേപ്പാടി: സർക്കാർ വിദ്യാലയത്തിന്റെ പരിമിധിക്കപ്പുറത്ത് പരിസ്ഥിതി സംരക്ഷണവും  ജൈവ പച്ചക്കറി കൃഷിയും ലക്ഷ്യമാക്കി കോട്ടനാട് ഗവ.യു പി സ്കൂളിൽ നാട്ടുപച്ച പദ്ധതിക്ക് തുടക്കമായി .ജില്ലാ കളക്ടർ എസ് സുഹാസ് ഉദ്ഘാടനം ചെയ്തു . ജൈവ വൈവിധ്യ പാർക്ക് .,പച്ചക്കറി കൃഷി .,ഓഷധ തോട്ടം ,.അയൽക്കൂട്ട കൃഷി തുടങ്ങിയ പദ്ധതികളാണ് നാട്ടുപച്ചയിൽ ഉൾപെടുത്തിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി സ്കൂളിൽ ജില്ലാ കലക്ടർ എസ് സു ഹാസ് മരത്തൈ നട്ടു. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് നടത്തുന്ന പച്ചക്കറി കൃഷിയുടെ വിളവെടുപ്പും കളക്ടർ നിർവ്വഹിച്ചു .തക്കാളി, .പച്ചമുളക് ,വഴുതന ,.ചോളം, .വെണ്ടക്ക,. കാബേജ് ,.ബീറ്റ്റൂട്ട് .,കര നെല്ല് ,തുടങ്ങിയവയാണ് സ്കൂളിലെ അര ഏക്കർ സ്ഥലത്ത് നടത്തുന്നത് കോട്ടനാട് സ്കൂളിലെ നാട്ടുപച്ച പദ്ധതി മറ്റു സ്കൂളുകൾ മാതൃകയാക്കണമെന്ന് കളക്ടർ പറഞ്ഞു.വിദ്യാർത്ഥികളിൽ പരിസ്ഥിതി ബോധവും കൃഷിയോടുള്ള താൽപ്പര്യം വർദ്ധിപ്പിക്കുന്നതിനും നാട്ടുപച്ച ഉപകരിക്കുമെന്നും കളക്ടർ പറഞ്ഞു. സ്കൂളിലെ രക്ഷകർത്താക്കളെ അംഗങ്ങളാക്കി കൊണ്ട് അയൽകൂട്ട കൃഷിക്ക് ഉടൻ തുടക്കമാകും വിവിധ പ്രദേശങ്ങളിൽ അയൽകൂട്ടങ്ങൾ രുപീകരിക്കും തൈകളും വളവും സ്കൂൾ നൽകി കൃഷി നടത്തുന്നതാണ്. അയൽകൂട്ട കൃഷി വൈവിധ്യ പാർക്കിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ പ്രതീജ പ്രതീപ് നിർവഹിച്ചു . 30 ലേറെ പൂചെടികളും ജൈവ വൈവിധ്യം നിലനിർത്തുന്നതിനുള്ള മറ്റു പദ്ധതികളുമാണ് പാർക്കിൽ ക്രമീകരിച്ചിരിക്കുന്നത് . പുത്തൂർ വയൽ എം എസ് സ്വാമിനാഥൻ ഗവേഷണ നിലയുവുമായി സഹകരിച്ചാണ് പാർക്കിന്റെ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നത് .ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ഇല്ല്യാസ് .പി അദ്ധ്യക്ഷത വഹിച്ചു . ചടങ്ങിൽ പ്രവർത്തിപരിചയമേളയിൽ വിജയികളായവരെ അനുമോദിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *