April 25, 2024

പി കെ കാളൻ അനുസ്മരണം നാളെ

0
1510225914763 1149228498
മാനന്തവാടി:  കേരള ഫോക് ലോർ അക്കാദമിയുടെ നേത്യത്വത്തിൽ കണ്ണൂർ സർവ്വകലാശാല മാനന്തവാടി ക്യാമ്പസിലെ ഗോത്രവർഗ്ഗ ഗ്രാമീണ പഠന വകുപ്പിന്റെ സഹകരണത്തോടെ നവംബര്‍ 10 ന് പി. കെ .കാളൻ അനുസ്മരണ പരിപാടി സംഘടിപ്പിക്കും. വൈകുന്നേരം 5 ന് മാനന്തവാടി ബ്ലോക്ക് ട്രൈസം ഹാളില്‍  നടക്കുന്ന പരിപാടി ഒ .ആര്‍ .കേളു എം. എല്‍ .എ ഉദ്ഘാടനം ചെയ്യും.  കേരള ഫോക് ലോർ  അക്കാദമി ചെയർമാൻ സി. ജെ .കുട്ടപ്പൻ അധ്യക്ഷനാകും. പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് റിട്ട: ജോയിന്റ് ഡയറക്ടർ ഇ. ജി .ജോസഫ് പി .കെ കാളന്‍ അനുസ്മരണ പ്രഭാഷണം നടത്തും. ഡോ. എ .കെ .നമ്പ്യാർ, പി. കെ .കരിയൻ, ഡോ. പി. കെ .പ്രസാദൻ, പത്മനാഭൻ കാവുമ്പായി, ഡോ .സീതാ കക്കോത്ത്,  പി .പി. ലവ്ലിൻ എന്നിവർ പരിപാടിയില്‍ പങ്കെടുക്കും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *