January 19, 2026

ഓര്‍മ്മപ്പെരുന്നാളും തിരുശേഷിപ്പ് പ്രതിഷ്ഠയും

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: പരുമല തിരുമേനിയുടെ നാമത്തില്‍ വയനാട്ടില്‍  ആദ്യം സ്ഥാപിതമായ  താഴെ 54  പരുമല നഗര്‍ മാര്‍ ഗ്രീഗോറിയോസ്  ഓര്‍ത്തഡോക്സ്‌ ദേവാലയത്തില്‍  ഓര്‍മ്മപ്പെരുന്നാള്‍  നവംബര്‍ 12 മുതല്‍ 19 വരെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  പരുമല തിരുമേനിയുടെ വിശുദ്ധ പ്രഖ്യാപനത്തിന്‍റെ സപ്തതി  ആഘോഷിക്കുന്ന ഈ വര്‍ഷത്തെ ഓര്‍മ്മപ്പെരുന്നളില്‍ പരുമല തിരുമേനിയുടെ തിരുശേഷിപ്പ്  ദേവാലയത്തില്‍ സ്ഥാപിക്കും. 12 ന് രാവിലെ 10.30 ന് പെരുന്നാള്‍ കൊടിയേറും. 17 ന് വൈകുന്നേരം 4.30 ന്  ചെറൂര്‍ സെന്റ്‌ മേരീസ് ദേവാലയത്തില്‍ നിന്നും തിരുശേഷിപ്പ് പ്രയാണം ഉണ്ടാകും .തുടര്‍ന്ന്  പരുമല തിരുമേനിയുടെ  തിരുശേഷിപ്പ് ദേവാലയത്തില്‍ പ്രതിഷ്ഠിക്കും.   ഓര്‍മ്മപ്പെരുന്നാളിനും തിരുശേഷിപ്പ്  പ്രതിഷ്ഠാ ശുശ്രൂഷകള്‍ക്കും സുല്‍ത്താന്‍ ബത്തേരി ഭദ്രാസന മെത്രാപൊലിത്താ ഡോ .എബ്രഹാം മാര്‍ എപ്പിഫാനിയോസ് മുഖ്യകാര്‍മികത്വം വഹിക്കും. 19 ന് വവിധ അദ്ധ്യാത്മിക സംഘടനകളുടെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പും സംഘടിപ്പിക്കും.  ഫാ അജു ഫിലിപ്പ്, വി .യു ചാക്കോ, സണ്ണി പുള്ളോര്‍മഠത്തില്‍,  പി .എം ബെന്നി, സണ്ണി പുളിക്കകുടി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *