February 15, 2026

ജലസമ്മേളനം നവംബര്‍ 16 ന് കല്‍പ്പറ്റയില്‍

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:കബനീനദീതട പരിസ്ഥിതി പുന:സ്ഥാപന ജലസംരക്ഷണ പദ്ധതിയായ 'നീരറിവ് നേരറിവ്' ക്യാമ്പയിന്റെ ഭാഗമായി നടത്തുന്ന ജലസമ്മേളനം നവംബര്‍ 16ന് കൃഷി, മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. കല്‍പ്പറ്റ ജിനചന്ദ്ര ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് നടക്കുന്ന പരിപാടിയില്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കും. എം.പി.മാരായ എം.ഐ.ഷാനവാസ്, എം.പി.വീരേന്ദ്രകുമാര്‍ എിവര്‍ മുഖ്യാതിഥികളായിരിക്കും. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു.ദാസ് വിഷയാവതരണം നടത്തും. ജനപ്രതിനിധികള്‍, ഉദേ്യാഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 
ഉച്ചയ്ക്ക് 2ന് നടക്കു ജല ആശയ കൂട്ടായ്മ സംവാദം ഹരിതകേരള മിഷന്‍ വൈസ് ചെയര്‍പേഴ്‌സ ഡോ.ടി.എന്‍.സീമ ഉദ്ഘാടനം ചെയ്യും. കബനി പദ്ധതി അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. അരുകുമാര്‍ മോഡറേറ്ററായിരിക്കും. ജില്ലാ മണ്ണ് സംരക്ഷണ വകുപ്പ്, പ്രസ് ക്ലബ്, ജില്ലാ ഹരിത കേരള മിഷന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *