December 7, 2025

സംസ്ഥാനതല ഓര്‍ഫനേജ് കുടുംബ സംഗമം വയനാട്ടില്‍

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:ഓര്‍ഫനേജ് കട്രോള്‍ ബോര്‍ഡിന് കീഴിലെ അനാഥാലയങ്ങളുടെയും, ധര്‍മ്മ സ്ഥാപനങ്ങളിലെയും അന്തേവാസികളുടെ ജില്ലാതല കുടുംബസംഗമം നവംബര്‍ 18 ന് എസ്.കെ.എം.ജെ ഹൈസ്‌കുള്‍ ജിനചന്ദ്ര മെമ്മോറിയല്‍ ഹാളില്‍ നടക്കും. പങ്കെടുക്കുന്നവരുടെ പേരുവിവരം നവംബര്‍ 13 ന് വൈകിട്ട് നാലിന് മുമ്പ് ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കണം. അനാഥാലയങ്ങളിലെ അന്തേവാസികളില്‍ എസ്.എസ്.എല്‍.സി., പ്ലസ് ടു, ബിരുദം എന്നീ കോഴ്‌സുകളില്‍ ഉന്നത വിജയം നേടിയവരെ ചടങ്ങില്‍ ആദരിക്കും. അര്‍ഹരായവരുടെ ലിസ്റ്റ് സ്ഥാപനമേധാവികള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭ്യമാക്കണം. സംസ്ഥാനതല കുടുംബ സംഗമം മുട്ടില്‍ വയനാട് മുസ്ലിം ഓര്‍ഫനേജില്‍ നടത്താന്‍ എ.ഡി.എം കെ. എം. രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ഫോ 04936 205307

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *