May 18, 2024

ആരോഗ്യ ഇന്‍ഷൂറന്‍സ് രജിസ്‌ട്രേഷന്‍ നവംമ്പര്‍ 15 വരെ

0
കല്‍പ്പറ്റ:സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ അംഗത്വ രജിസ്‌ട്രേഷന്‍ നവംമ്പര്‍ 15-ന് അവസാനിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. രജിസ്റ്റര്‍ ചെയ്യാത്ത അര്‍ഹരായ കുടംബങ്ങള്‍ നവംമ്പര്‍ 15-നകം അക്ഷയ കേന്ദ്രത്തിലെത്തി രജിസ്റ്റര്‍ ചെയ്യണം. 2017-18 വര്‍ഷത്തില്‍ ഫോട്ടോ എടുത്ത് കാര്‍ഡ് കൈപ്പറ്റിയവരും പുതുക്കിയവരും ഇപ്പോള്‍ അപേക്ഷിക്കേണ്ടതില്ല. രജിസ്‌ട്രേഷന്‍ സൗജന്യമാണ്.മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഉളളവര്‍ക്കും ചികിത്സാര്‍ത്ഥം മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ റേഷന്‍ കാര്‍ഡ് ഉളളവര്‍ക്കും മറ്റു വിഭാഗങ്ങളില്‍ ഉള്‍പ്പെടാതെത രജിസ്റ്റര്‍ ചെയ്യാം. റേഷന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ് എന്നിവയുടെ അസ്സലും അര്‍ഹത തെളിയിക്കുന്ന രേഖയുടെ അസ്സലും പകര്‍പ്പും രജിസ്‌ട്രേഷന് ഹാജരാക്കണം. റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് രജിസ്റ്റര്‍ ചെയ്യുതിനായുളള അപേക്ഷ ഫോറം അക്ഷയ കേന്ദ്രത്തില്‍ ലഭിക്കും. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍, മത്സ്യത്തൊഴിലാളികള്‍, തിരഞ്ഞെടുക്കപ്പെട്ട ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍/പെന്‍ഷന്‍കാര്‍, തൊഴിലുറപ്പുപദ്ധതിയില്‍ 15 ദിവസമെങ്കിലും ജോലി പൂര്‍ത്തിയാക്കിയവര്‍, ഗാര്‍ഹിക തൊഴിലാളികള്‍, അങ്കണവാടി ജീവനക്കാര്‍, ആശാപ്രവര്‍ത്തകര്‍, ഓട്ടോ ഡ്രൈവര്‍മാര്‍, അംഗപരിമിതര്‍, ആശ്രയ കുടുംബങ്ങള്‍, അഗതി മന്ദിരത്തിലെ അന്തേവാസികള്‍, പാറമട തൊഴിലാളികള്‍, ശുചീകരണ തൊഴിലാളികള്‍, ആക്രി/പാഴ്‌വസ്തുക്കള്‍ ശേഖരിക്കുന്നവര്‍, വാര്‍ദ്ധക്യസാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ലഭിക്കുന്നവര്‍ എന്നിങ്ങനെ അറുപതോളം വിവിധ അര്‍ഹതാ വിഭാഗങ്ങളില്‍പ്പെടുവര്‍ക്ക് വരുമാനപരിധി ബാധകമാകാതെതന്നെ പദ്ധതിയില്‍ അംഗത്വം നേടാം. വിവരങ്ങള്‍ക്ക് അടുത്തുളള അക്ഷയ കേന്ദ്രത്തിലോ 1800 200 2530 എ ടോള്‍ഫ്രീ നമ്പറിലോ ബന്ധപ്പെടാം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *