ജില്ലാ സഹകരണ ബാങ്ക് മാനന്തവാടി ശാഖ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നു
മാനന്തവാടി: വയനാട് ജില്ലാ സഹകരണ ബാങ്കിന്‍റെ മാനന്തവാടി ശാഖ നിലവില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ നിന്നും പോസ്റ്റ് ഓഫീസ് കവലയിലെ സി എസ് ഐ ആര്‍ക്കേഡ് കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റുന്നു. പ്രവര്‍ത്തനമാറ്റത്തിന്റെ ഉദ്ഘാടനം നവംബര്‍ 13 ന് രാവിലെ 11ന് ഒ ആര്‍ കേളു എം എല്‍ എ നിര്‍വഹിക്കും. സേഫ് ഡിപ്പോസിറ്റ് ലോക്കറിന്‍റെ ഉദ്ഘാടനം മാനന്തവാടി നഗരസഭാധ്യക്ഷന്‍ വി ആര്‍ പ്രവീജും, എ ടി എം കൌണ്ടറിന്‍റെ ഉദ്ഘാടനം സബ് കളക്ടര്‍ ഉമേഷ് എന്‍ എസ് കെ ഐ എ എസും നിര്‍വഹിക്കും. ചടങ്ങില്‍ ബാങ്ക് അഡ്മിനിസ്ട്രെറ്റര്‍ മുഹമ്മദ് നൌഷാദ് അധ്യക്ഷനാകും .





Leave a Reply