January 20, 2026

കല്‍പ്പറ്റ നഗരസഭ കേരളോല്‍സവം വിളംമ്പര ജാഥ നടത്തി

0
05-1-1
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭയും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ചേര്‍ന്ന് കേരളോത്സവം 2017 വിളംബര ജാഥ നടത്തി. ജാഥക്ക് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍ കുട്ടി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എ.പി.ഹമീദ്, ബിന്ദു ജോസ്, സനിത ജഗതീഷ്, കെ. അജിത, ടി.മണി, കെ.കെ.രാജേന്ദ്രന്‍, നഗരസഭ സെക്രട്ടറി, കെ.ജി.രവീന്ദ്രന്‍, എം.ഇ.നാസര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വനിത, വൈസ് ചെയര്‍പേഴ്‌സണ്‍ സഫിയ അസീസ്, വി.രാമന്‍ എന്നിവര്‍ നേതൃത്വം നല്‍കി. അതിന് ശേഷം നടന്ന സമ്മേളനംനഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉമൈബമൊയതീന്‍ കുട്ടി ഉദ്ഘാടനം ചെയതു. സനിതാ ജഗദിഷ് അധ്യക്ഷത വഹിച്ചു. ഇന്നലെ എസ് കെ എം ജെ ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടില്‍ ക്രിക്കറ്റ് മത്സരം ആരംഭിച്ചു.ഇന്ന് 10 മണിക്ക് എസ് കെ എം ജെ ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ മല്‍സരവുംസ്‌പോര്‍ട്‌സ് മല്‍സരവും നടക്കും. 2 മണിക്ക് എച്ച് ഐ എം യു പി സ്‌ക്കൂളില്‍ കലാമല്‍സരങ്ങളും അരങ്ങേറും.12 -ാം തീയ്യതിവൈസ് മെന്‍ ക്ലെബില്‍ 4 മണിക്ക്ഷട്ടില്‍ ടൂര്‍ണമെന്റും നടക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *