പാചകവാതക വില വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് മഹിളാഅസോസിയേഷന്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി
കല്‍പ്പറ്റ:പാചകവാതക സിലിണ്ടറിന്റെ വില കുത്തനെ വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് മഹിളാഅസോസിയേഷന്റെ കല്‍പ്പറ്റ ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ടെലഫോണ്‍ എക്‌സ്‌ചേഞ്ച് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.ധര്‍ണ്ണ കര്‍ഷകതൊഴിലാളി യൂണിയജില്ലാ നേതാവ് എം.ഡി.സെബാസ്റ്റിയന്‍ ഉദ്ഘാടനം ചെയ്തു.ഒ.ബി.വസന്ത അധ്യക്ഷത വഹിച്ചു. വിശാലാക്ഷി പ്രഭാകരന്‍, സി.ഓമന എന്നിവര്‍ സംസാരിച്ചു.ടി.ജി.ബീന സ്വാഗതവും,ടി.കെ.റജുല നന്ദിയും പറഞ്ഞു.എ.ആര്‍.കനകലത,വിലാസിനി,ഷീബ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.






Leave a Reply