രാജ്യത്തെവർഗ്ഗീയതയിലേക്ക് തള്ളിവിടുന്നതിനുള്ള ആർ.എസ്.എസ് നീക്കം ജനം തള്ളികളയും:വിജയൻ ചെറുകര
മാനന്തവാടി: രാജ്യത്തെ വർഗീയതയുടെ പേരിൽ കലാപത്തിലേക്ക് തള്ളിവിട്ട് പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ആർ.എസ്.എസ്.സംഘ പരിവാർ നീക്കം ജനം തള്ളികളയുമെന്നും ആർ .എസ് .എസും സംഘപരിവാറും ചീറ്റുന്ന വർഗീയ വിഷം കേരളത്തിൽ മണ്ണിൽ വേര് പിടിക്കില്ലന്നും സി. പി .ഐ.വയനാട് ജില്ലാ സെക്രട്ടറി വിജയൻ ചെറുകര പറഞ്ഞു. മാനന്തവാടി വള്ളിയൂർക്കാവിൽ സിപിഐ മാനന്തവാടി ലോക്കൽ സമ്മേളന പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയിരുന്ന വിജയൻ ചെറുകര.കേന്ദ്ര സർക്കാരിന്റെ വികലമായ നയങ്ങൾ രാജ്യത്തെജനങ്ങളെ ദുരിതങ്ങളിലേക്ക് തള്ളിവിടുകയാണ്. മോഡി സർക്കാരിന്റെ പ്രഖ്യാപനങ്ങൾ ജലരേഖയായി മാറിയെന്നും ജിഎസ്ടിയുടെ പേരിൽ ജനങ്ങളെ കൊള്ളയടിക്കുകയാണന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ജി.എസ്.ടി. നടപ്പാക്കിയപ്പോൾ ലോകത്തെ എറ്റവും ഉയർന്ന നിരക്കാണ് നടപ്പിലാക്കായത്. ഇത് രാജ്യത്തെ രൂക്ഷമായ വിലകയറ്റത്തിൽ എത്തിച്ചുവെന്നും കേരളത്തിലെ യു.ഡി.എഫ്. സോളാറിൽപ്പെട്ട് നട്ടം തിരിയുകയാണന്നും പ്രതിപക്ഷ നേതാവ് നടത്തുന്ന പടയൊരുക്കം അർക്ക് എതിയെയാണന്നും കേരളത്തിലെ ജനം വിലയിരുത്തി കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടി ചേർത്തു.വള്ളിയൂർക്കാവിലെ കെ.പി.ഭാസ്കരൻ നഗറിൽ നാന്ന പൊതുസമ്മേളനത്തിൽ കെ.പി.വിജയൻ അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ എക്സിക്യുട്ടിവ് അംഗം ഇ.ജെ.ബാബു. മണ്ഡലം സെക്രട്ടറി ജോണി മറ്റത്തിലാനി, ജില്ല കൗൺസിൽ അംഗങ്ങളായ എൽ.സോമൻനായർ, വി.കെ.ശശിധരൻ ലോക്കൽ സെക്രട്ടറി കെ.സജീവൻ, നഗരസഭകൗൺസിലർമാരയ ലില്ലി കുര്യൻ, ശോഭരാജൻ, എന്നിവർ പ്രസംഗിച്ചു.എം.ബാലകൃഷ്ണൻ, രജിത്ത് കമ്മന, ബാബു കൊല്ലൻമടൻ, അജേഷ് കെ.പി. ഷിനോജ് കല, ബേബി കെ, ശശി, ഷിലാഗംഗധാരൻ, എ സി.ആലി, രമേശൻ, എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. ഇന്ന് വള്ളിയൂർക്കാവിന് സമിപത്ത് വെച്ച് നടക്കുന്ന പ്രതിനിധി സമ്മേളനം സി പിഐ വയനാട് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സി.എസ്.സ്റ്റാൻലി ഉദ്ഘാടനം ചെയ്യും.






Leave a Reply