January 19, 2026

ഡ്രോപ് ഔട്ട് ഫ്രീ വയനാട് പദ്ധതി വിശദീകരണ൦ നടത്തി

0
DOFW-1
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:  ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ  പൊതുവിദ്യാഭ്യാസവകുപ്പ് എസ് എസ് എയിലൂടെ നടപ്പാക്കുന്ന ഡ്രോപ് ഔട്ട് ഫ്രീ വയനാട്  പദ്ധതിയുടെ വിശദീകരണം ഗവ എഞ്ചിനീയറിംഗ്  കോളേജിൽ നടന്നു. കുട്ടികളെ വിദ്യാലയങ്ങളിൽ എത്തിക്കുന്നതിനും പഠനം തുടരുന്നതിനും വിവിധ കലാ- കായിക- നൈപുണ്യ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനും നാഷണൽ സർവീസ്  സ്കീം വളണ്ടിയർമാരെ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് എഞ്ചിനീയറിംഗ് കോളേജിൽ പരിപാടി സംഘടിപ്പിച്ചത്. എസ് എസ് എ ബ്ലോക്ക്  പ്രോഗ്രാം ഓഫീസർ സത്യൻ പദ്ധതി വിശദീകരണം നടത്തി. എന്‍ എസ് എസ് പ്രോഗ്രാംഓഫീസർ ആബിദ് തറവട്ടത്ത്, അസോസിയേറ്റ്   പ്രോഗ്രാം ഓഫീസർ എൻ ആർ  ഗ്രീഷ്മ, വളണ്ടിയർ സെക്രട്ടറിമാരായ എം രെജീഷ്, ഐ പി മുഹമ്മദ്ഹാഷിർ എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി എന്‍ എസ് എസ്  വളണ്ടിയര്‍മാര്‍ ഗോദാവരി കോളനിയിലെ ഊരുവിദ്യാകേന്ദ്രം സന്ദര്‍ശിച്ചു. തുടര്‍ന്നും ഗോദാവരി കോളനിയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍  ഏറ്റെടുത്ത് നടത്തുമെന്ന്  പ്രോഗ്രാം ഓഫീസര്‍ ആബിദ് തറവട്ടത്ത് അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *