May 5, 2024

അക്ഷയോത്സവം വയനാട്ടിൽ തുടങ്ങി .. ഡിജിറ്റൽ റോഡ് ഷോ കലക്ടർ ഫ്ലാഗ് ഓഫ് ചെയ്തു

0
Dsc 1744
കൽപറ്റ: വയനാട് ജില്ലയിൽ അക്ഷയ കേന്ദ്രം പ്രവർത്തനമാരംഭിച്ചതിന്റെ പത്താം വാർഷികാഘോഷം ആരംഭിച്ചു.  17 വരെ നടത്തുന്ന ഡിജിറ്റൽ റോഡ് ഷോയുടെ ഉദ്ഘാട നം കലക്ട്രേറ്റിൽ ജില്ലാ കലക്ടർ എസ്.സുഹാസ് നിർവ്വഹിച്ചു.  .2002 നവംബർ 18-ന് ആരംഭിച്ച അക്ഷയ പ്രസ്ഥാനം ഇന്ന് കേരളത്തിലെ ആധാർ ഉൾപ്പെടെയുള്ള ഇ-ഗവേണൻസ് രംഗത്ത് ഏറ്റവും പ്രധാന പങ്കാണ് വഹിക്കുന്നത്. വയനാട് ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും മുൻസിപാലിറ്റികളിലുമായി 66 അക്ഷയ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി നവംബർ  17 വരെ ജില്ലയിലെ മുഴുവൻ പ്രദേശങ്ങളിലും എത്തുന്ന വിധത്തിഠാണ് ഡിജിറ്റൽ റോഡ് ഷോ നടത്തുന്നത്.

   .കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ സേവനങ്ങളേ അക്ഷയുടെ പ്രവർത്തനങ്ങളും സർവ്വീസുകളും ജനങ്ങളിലെത്തിക്കുക എന്നതാണ്  റോഡ് ഷോയുടെ ലക്ഷ്യം. ..നവംബർ 14-ന് അക്ഷയ പ്രവർത്തകർ ബ്ലഡ് ബാങ്കിലേക്ക് രക്ത ദാനവും നടത്തും.നവംബർ 18 ന് ജില്ലാ റാലിയും, അക്ഷയ സംഗമവും നടക്കും. ജില്ലയിലെ മുഴുവൻ സംരംഭകരും ജീവനക്കാരും കുടുംബാംഗങ്ങളും റാലിയിൽ പങ്കെടുക്കും. കൽപ്പറ്റ മുൻ സിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന സംഗമത്തിൽ ജില്ലയിലെ മുഴുവൻ സർക്കാർ വകുപ്പുകളിലെയും ബാങ്കുകളിലെയും ജില്ലാതല ഉദ്യോഗസ്ഥർ പങ്കെടുക്കും.യു.ഐ .ഡി .എ .ഐ യുടെ പ്രതിനിധി പരിപാടി അഭിസംബോധന ചെയ്യും." വയനാട് ഐ.ടി യുടെ സാധ്യതകൾ " എന്ന വിഷയത്തിൽ ഐ.ടി വിദഗ്ധരും വിവിധ സർക്കാർ വകുപ്പ് മേധാവികളും പങ്കെടുക്കുന്ന ഐ.ടി സെമിനാർ നടക്കും.റോഡ് ഷോ ഉദ്ഘാടന ചടങ്ങിൽ അക്ഷയ ജില്ലാ പ്രോഗ്രാം ഓഫീസർ ജെറിൻ സി. ബോബൻ അധ്യക്ഷത വഹിച്ചു. അക്ഷയ ജില്ലാ  കോഡിനേറ്റർ ജിൻസി ജോസഫ് ,മുംതാസ്, ജോബി ,ജോൺ ,വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റർ സി.വി.ഷിബു തുടങ്ങിയവർ  പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *