January 24, 2026

മാവോയിസ്റ്റുകൾക്ക് എതിരെ നടപടികൾ ഊർജിതമാക്കി പോലിസ്: 20 മാവോയിസ്റ്റുകളുടെ പേരിൽ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

0
IMG_20171114_090530
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കേരള,കർണ്ണാടക, തമിഴ്നാട്, സംസ്ഥാനങ്ങളിൽ മാവോയിസ്റ്റ് പ്രവർത്തനം ശക്തമാകുന്നുവെന്ന രഹസ്യനേഷ്വഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള പോലിസ് മാവോയിസ്റ്റ് പ്രവർത്തകർക്ക് എതിരെ നടപടി ഊർജിതമാക്കി, .നിലമ്പൂർ കരുളായി വനമേഖലയിൽ രണ്ട് മാവോയിസ്റ്റ് പ്രവർത്തകർ പോലിസ് ഏറ്റ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടതിന്റെ ഒരു വർഷം തികയാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് 20 മാവോയിസ്റ്റ് പ്രവർത്തകരുടെ ചിത്രങ്ങൾ അടങ്ങിയ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിരിക്കുന്നത് .14 പുരുഷൻമാരുടെയും 6 വനിതകളുടെയും ചിത്രമാണ് പുറത്ത് വിട്ടത്.പ്രധാനപ്പെട്ട ടൗണുകൾ ,ബസ്സ് സ്റ്റാന്റ്, എന്നിവിടങ്ങളിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. വിക്രംഗൗഡ,സോമൻ,ലത,സുന്ദരി,വേൽ മുരുകൻ, മണിവാസകം, മൊയ്തിൻ,സാവിത്രി,കവിത,ഉണ്ണി, ചന്ദ്രു,ഡാനിഷ്,ഗണേഷ്,അരവിന്ദ്,സന്തോഷ്,രാമൻ,രവി,ശ്രീമതി, രമ, എന്നിവരുടെ ചിത്രങ്ങളാണ് പോസ്റ്ററുകളിലുള്ളത്. ആനയുടെ അക്രമത്തിൽ നിലമ്പൂർ വനത്തിൽ കൊല്ലപ്പെട്ടുവെന്ന് മാവോയിസ്റ്റ് വക്താവ് അറിയിച്ച ലതയുടെ ചിത്രവും പോസ്റ്ററിൽ ഉണ്ട്.ലത കൊല്ലപ്പെട്ടന്ന വിവരം പോലിസ് വിശ്വസിച്ചിട്ടില്ലന്നണ് സൂചന.
ചിത്രത്തിൽ കാണുന്നവർ നിരോധിക്കപ്പെട്ട മാവോയിസ്റ്റ് സംഘടനയിൽ പ്രവർത്തിക്കുന്ന വാരണന്നും കേരളം, തമിഴ്നാട്, കർണ്ണാടക എന്നിവിടങ്ങളിൽ നിരവധികേസുകളിൽ പിടികിട്ടാപുള്ളികളുമാണന്നും  ഇവരെ കുറിച്ച് വിവരങ്ങൾനൽകുന്നവർക്ക് വിവിധ സംസ്ഥാന സർക്കാരുകൾ പരിതോഷികങ്ങൾ നൽകുമെന്നും നോട്ടിസിലുണ്ട്.നിലമ്പൂർ ഏറ്റ് മുട്ടലിന്റെ ഒന്നാം വർഷികത്തിന് മാവോയിസ്റ്റ് തിരിച്ചടിയുണ്ടകുമെന്ന് പോലിസ് ഇന്റലിജൻസിന് വിവരങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ  സർക്കാർ സ്ഥാപനങ്ങൾ, പെട്രോൾപമ്പുകൾ, ധനകാര്യസ്ഥാപനങ്ങൾ എന്നിവയക്ക് സുരക്ഷ കർശനമാക്കിയിട്ടുണ്ട്. ജില്ലാ അതിർത്തികളിലും ചെക്ക് പോസ്റ്റുകളിലും വാഹന പരിശോധനയും ഊർജിതമാക്കിയിട്ടുണ്ട്.തമിഴ്‌നാട്, കർണ്ണാടക സർക്കാരുകളും പോലിസിന് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *