December 7, 2025

ശിശുദിനാഘോഷം;വിദ്യാര്‍ത്ഥികള്‍ക്കായി മത്സരം സംഘടിപ്പിക്കുന്നു

0
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ശിശുദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ജൂനിയര്‍ ,സീനിയര്‍ വിഭാഗത്തിലാണ് (14 വയസില്‍ താഴെയും 14നും 18നുമിടയില്‍) മത്സരം.ജില്ലാ പഞ്ചായത്ത് ഹാളിലാണ് മത്സരം. പ്രസംഗം, ഉപന്യാസം (നവംബര്‍ 15), ചിത്രരചന, വാട്ടര്‍കളര്‍ (നവംബര്‍ 16) എന്നീ ഇനങ്ങളിലാണ് മത്സരം. പങ്കെടുക്കുന്നവര്‍ സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തിയ പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി മത്സര ദിവസം രാവിലെ 10ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ എത്തണം. പങ്കെടുക്കുന്നവര്‍ പേരു വിവരം dsjowyd@gmail.com ല്‍ ജില്ലാ സാമൂഹ്യനീതി ഓഫീസിലേക്ക് മെയില്‍ ചെയ്യണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *