January 19, 2026

ശിശുദിനത്തിൽ ലഹരിക്കെതിരെ കുട്ടിച്ചങ്ങല

0
IMG-20171114-WA0009
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട> ശിശുദിനത്തിൽ ലഹരിക്കെതിരെ കുട്ടിച്ചങ്ങല തീർത്ത് വിദ്യാർഥികൾ. വെള്ളമുണ്ട എ യു പി സ്കൂളിലെ വിദ്യാര്‍ഥികളാണ് ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീർത്തത്. കൈകോർക്കാം നാളെയുടെ  നന്മയ്ക്കായി എന്ന സന്ദേശമുയർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. എട്ടേനാൽ ടൗണിന്റെ മൂന്ന് അറ്റങ്ങളിലായി കൈകോർത്തു നിന്ന വിദ്യാർഥികൾക്കൊപ്പം അധ്യാപകരും രക്ഷിതാക്കളും ചേർന്നു. സ്കൂള്‍ ലീഡർ മുഹമ്മദ് ഇർഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജീവിതത്തിലൊരിക്കലും ലഹരി ഉപയോഗിക്കില്ലെന്നും ലഹരിക്കെതിരെ പ്രതിഷേധിക്കുമെന്നും വിദ്യാർഥികൾ പ്രതിജ്ഞ എടുത്തു. പി ടി എ പ്രസിഡന്റ് രഞ്ജിത് മാനിയിൽ, ടീച്ചർ ഇൻ ചാർജ് എ൦ സി പ്രേമലത, പി ടി സുരേഷ് ബാബു, എം കെ രാജൻ, പി എസ് സലില, പി അബാസ്, കെ പി രവീന്ദ്രൻ, പി ഷൈല, ഇ കെ ഹമീദ്, പി നിഷ, എം വി സിന്ധു, സി ജി ശ്രീജിത്ത്, ഇ കെ സൽമത്ത്  എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *