January 20, 2026

ജില്ലക്കനുവദിച്ച മെഡിക്കൽ കോളേജ് ജില്ലാ ആശുപത്രിയിൽ ആരംഭിക്കണം.

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി.അറുനൂറിലധികം പേരെ കിടത്തി ചികിത്സിക്കുകയും ആയിരത്തിലധികം ഒ.പി.യും നിലവിലുള്ള മാനന്തവാടി ജില്ലാ ആശുപത്രിയിൽ വയനാട് ജില്ലക്ക് അനുവദിച്ച മെഡിക്കൽ കോളേജിന്റ് പ്രവർത്തനം ആരംഭിക്കണമെന്ന് സി പി ഐ മാനന്തവാടി ലോക്കൽ സമ്മേളനം സർക്കാറിനോടാവശ് പ്പെട്ടു.ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.ജി.വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു.കെ.എൻ.ശ്രീധരൻ മുട്ടങ്കര, ഏ.സി. ആലി, കെ.യു.പ്രഭാകരൻ, എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ചു.ഇ.ജെ. ബാബു, എൽ.സോമൻ നായർ, ജോണി മറ്റത്തിലാനി, ശശിധരൻ, കെ.പി.വിജയൻ, കെ.സജീവൻ എന്നിവർ സംസാരിച്ചു.ബിജു രക്ത സാക്ഷി പ്രമേയവും, വിജയകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു.കെ.പി.വിജയനെ സെക്രട്ടറിയായി 13 അംഗ കൗൺസിലും തിരഞ്ഞെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *