May 14, 2024

എസ്.ഡി.പി.ഐ. ബഹുജൻ മുന്നേറ്റ യാത്ര 19-ന് വയനാട്ടിൽ

0
Img 20171115 121928
കൽപ്പറ്റ: കേരളത്തിൽ വർദ്ധിച്ച് വരുന്ന വർഗീയ വിഭജന രാഷ്ട്രീയത്തിനെതിരെ  സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ നടത്തുന്ന  ബഹുജൻ മുന്നേറ്റ യാത്ര 19-ന് വയനാട്ടിൽ എത്തുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എസ്.ഡി.പി.ഐ.  വൈസ് പ്രസിഡണ്ട് തുളസീധരൻ പള്ളിക്കൽ നയിക്കുന്ന വടക്കൻ മേഖല യാത്രയാണ്  19-ന് വയനാട്ടിലെത്തുന്നത്. ന്യൂനപക്ഷ ദളിത്  വിഭാഗങ്ങളുടെ സംരംക്ഷകരാണന്ന രാഷ്ട്രീയ പാർട്ടികളുടെ  അവകാശവാദം പൊള്ളയാണന്നും  വോട്ടു രാഷ്ട്രീയം മാത്രമാണിവർക്കെന്നും ഭാരവാഹികൾ പറഞ്ഞു.

        കേരളത്തിലെ ഇടത് വലത് മുന്നണികളുടെ കാപട്യത്തെ തുറന്നു കാട്ടുകയാണ് യാത്രയുടെ  ലക്ഷ്യമെന്ന് ഇവർ പറഞ്ഞു. 19-ന്  രണ്ട് മണിക്ക് ബത്തേരിയിലും 4.30 ന് കൽപ്പറ്റയിലും 6.30-ന് മാനന്തവാടിയിലും സ്വീകരണം നൽകും. പത്രസമ്മേളനത്തിൽ  ജില്ലാ ജനറൽ സെക്രട്ടറി എൻ. ഹംസ., വൈസ് പ്രസിഡണ്ട് ഇ .ഉസ്മാൻ ,അഡ്വ: കെ.എ. അയ്യൂബ്, ടി.പോക്കർ , പി. കരീം എന്നിവർ പങ്കെടുത്തു.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *