May 14, 2024

കൽപ്പറ്റ സോക്കർ ട്രെയിനിoഗ് സെന്ററിലേക്കുള്ള സെലക്ഷൻ ട്രയൽസ് ഡിസംബർ 19-ന്

0
Img 20171115 135041
കൽപ്പറ്റ:വയനാട് ഫാൽക്കൻ ക്ലബ്ബിന്റെയും ഇലവൻ ബ്രദേഴ്സ് മുണ്ടേരി ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ദുബൈ  അസ്ഥാനമായി പ്രവർത്തിക്കുന്ന അൽ ഇത്തിഹാദ് ഫുട്ബോൾ അക്കാദമിയുടെ സങ്കേതിക സഹകരണത്തോട് കൂടി ആരംഭിക്കുന്ന കൽപ്പറ്റ സോക്കർ ട്രെയിനിoഗ് സെന്ററിലേക്കുള്ള സെലക്ഷൻ ട്രയൽസ് ഡിസംബർ 19-ന് ഞായർ രാവിലെ 10 മണിക്ക് കൽപ്പറ്റ മുണ്ടേരി ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നടത്തമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു… കൽപ്പറ്റ മുനിസിപാലിറ്റി പരിതിയിൽ താമസിക്കുന്ന 2004-നും  2005-നും ഇടയിൽ ജനിച്ച 40 കുട്ടികൾക്കും, 2006നും 2007-നും  ഇടയിൽ ജനിച്ച 40 കുട്ടികൾക്കും എല്ലാ ശനി ഞായറും വൈകുന്നേരം 3.30- മുതൽ 5.30 വരെ പ്രതിമാസം 400 രൂപ ഫീസോടു കൂടിയാണ്  പരിശീലനം നൽകുക … സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള കുട്ടികൾക്ക് 9 മണിക്ക് മുണ്ടേരി സ്കൂൾ ഗ്രൗണ്ടിൽ രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു… 

കൽപ്പറ്റ സോക്കർ ട്രെയിനിഗ് സെന്റർ ചെയർമാൻ നാസർ കല്ലങ്കോടൻ, സി.കെ നാസർ ഗ്ലാഡ്‌സൺ, പ്രതീഷ്, ടി.എസ് രാമചന്ദ്രൻ ,തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *