January 24, 2026

ശാസ്ത്ര മേളയിൽ ഇലക്ടോണിക്ക് വീൽ ചെയർ

0
IMG-20171115-WA0020_1510754930410
By ന്യൂസ് വയനാട് ബ്യൂറോ
ശാസ്ത്ര മേളയിൽ ഇലക്ടോണിക്ക് വീൽ ചെയർ            

     മീനങ്ങാടി: വയനാട് ജില്ലാ സ്കൂൾ ശാസ്ത്രമേളയിൽ  വടുവൻചാൽ സ്ക്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളായ ആകാശ്, പ്രിയേഷ് എന്നിവരിൽ നിന്നും വിരിഞ്ഞ സ്മാർട് ഇലക്ട്രിക്കൽ വീൽ ചെയർ ശാസ്ത്രമേളയിൽ ഏറെ ശ്രദ്ധേയമായി. പരസഹായമില്ലാതെ വികലാംഗനായ വ്യക്തിക്ക് സ്വന്തമായി കാര്യങ്ങൾ ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കുകയാണിവർ വീൽചെയറിൽ ഇരിക്കുന്ന ആൾക്ക് മുഷിപ്പില്ലാതെ തന്നെ സിനിമ കാണാനും മൊബൈൽ ഉപയോഗിക്കാനും സൗകര്യമൊരിക്കിയിരിക്കുന്നു. തളർന്നു കിടക്കുന്ന രോഗികൾക്കും ആരോഗ്യപരമായ വെല്ലുവിളികൾ നേരിടുന്നവർക്കും ഒരുപോലെ ഉപയോഗിക്കാവുന്നതാണ് സ്മാർട് ഇലക്ട്രിക്ക് വീൽച്ചെർ എന്ന് അവർ ഉറപ്പുനൽകുന്നു. അത്യാഹിത ഘട്ടങ്ങളിൽ അറിയിക്കുന്നതിനുള്ള സിഗ്നലുകളും അതിൽ ഘടിപ്പിച്ചിട്ടുണ്ട്.
(റിപ്പോർട്ട്.: ടീം വയനാട് പ്രസ് അക്കാദമി ) 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *