April 29, 2024

പ്ലാസ്റ്റിക്കിൽ നിന്നും മൂല്യവർധിത ഉൽപന്നങ്ങളുമായി അഞ്ജനയും ശ്വേതയും ‘

0
Img 20171115 Wa0021 1510755202689
പ്ലാസ്റ്റിക്കിൽ നിന്നും മൂല്യവർധിത ഉൽപന്നങ്ങളുമായി അഞ്ജനയും ശ്വേതയും

മീനങ്ങാടി- മീനങ്ങാടിയിൽ നടക്കുന്ന ശാസ്ത്രോത്സവത്തിൽ തരംഗമായി ശ്വേതയും അഞ്ജനയും. ഉപയോഗശൂന്യമായ പരിസ്ഥിതിയെ അന്ത്യത്തിലേക്ക് നയിക്കുന്ന പ്ലാസ്റ്റിക്കിൽ നിന്നും ടാറിംഗ്, ഇന്റർലോക്ക്, ഇഷ്ടിക, തുടങ്ങിയ മൂല്യവർധിത ഉൽപനങ്ങൾ നിർമിക്കുകയാണിവർ. എറിയപ്പെടുന്ന പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് പ്രഷർകുക്കറിൽ ഉരുക്കിയെടുത്ത് സിമന്റ് ചേർത്ത് തികച്ചും ഗുണമേന്മയുള്ള ഇഷ്ടികകൾ നിർമിക്കുന്നു.ഇരുവരും പിണങ്ങോട് സ്കൂളിലെ വിദ്യാർത്ഥിനികളാണ്. തങ്ങളുടെ പരീക്ഷണങ്ങൾക്കൊപ്പം സർവ്വസഹായങ്ങളുമായി മുജീബ്, ജയ്സൺ തുടങ്ങിയ അധ്യാപകരും ഒപ്പമുണ്ടന്ന് ഇവർ പറയുന്നു.
   പ്ലാസ്റ്റിക്ക് മൂലം നശിച്ച് കൊണ്ടിരിക്കുന്ന പ്രകൃതിയെ സംരക്ഷിക്കുക എന്ന ലക്ഷവുമായി ഇവർ ശാസ്ത്രമേളയിൽ ഇടം പിടിച്ചു. കെ. പി. രാമകൃഷ്ണൻ – ലേഖ ദമ്പതികളുടെ മകളാണ് ശ്യേത രാമകൃഷ്ണൻ.  ജയിൻ മാത്യു ലില്ലി ദമ്പതികളുടെ മകളാണ് അഞ്ജന. ഇരുവരും മാനന്തവാടി സ്വദേശിനികളാണ്.
(റിപ്പോർട്ട് .. ടീം വയനാട്  പ്രസ് അക്കാദമി )
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *