April 29, 2024

ശിശുദിനാഘോഷം സംഘടിപ്പിച്ചു.

0
ശിശുദിനാഘോഷം 
മാനന്തവാടി: കാട്ടിക്കുളം പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ ശിശുദിനാഘോഷം സംഘടിപ്പിച്ചു.  സെലിന്‍ അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ഐ സി ഫിലോമിന അധ്യക്ഷയായി.  കുട്ടികള്‍ക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ഗ്രേസി മാത്യു സമ്മാന വിതരണം നടത്തി. സി ശങ്കരന്‍, പി ആര്‍ ശോഭന,  കെ ഗിരിജ എന്നിവര്‍ സംസാരിച്ചു.
വെള്ളമുണ്ട> ജി യു പി സ്കൂള്‍ വെള്ളമുണ്ടയില്‍ ശിശുദിനാഘോഷം സംഘടിപ്പിച്ചു. സാദിര്‍ തലപ്പുഴ ഉദ്ഘാടനം ചെയ്തു. എം മണികണ്ഠന്‍ അധ്യക്ഷനായി. തുടര്‍ന്ന് ശിശുദിന റാലി സംഘടിപ്പിച്ചു.  കുട്ടികളും മൊബൈല്‍ഫോണ്‍ ദുരുപയോഗവും എന്ന വിഷയത്തില്‍ സാദിര്‍ തലപ്പുഴ ക്ലാസെടുത്തു. പ്രധാനാധ്യാപിക എ കെ രമണി, കെ എം ജെയിംസ്, ടി വി ഷാജു എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *