May 19, 2024

വയനാട് ജില്ലാ സഹകരണ ബാങ്ക് ചുള്ളിയോട് ശാഖ പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചു

0
04 7
ചുള്ളിയോട്: വയനാട് ജില്ലാ സഹകരണ ബാങ്കിന്റെ ചുള്ളിയോട് ശാഖ പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചതിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലതാ ശശി നിര്‍വഹിച്ചു. ലോക്കര്‍ ഉദ്ഘാടനം നെന്‍ മേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ആര്‍.കറപ്പന്‍ നിര്‍വഹിച്ചു. ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) /പാര്‍ട്ട് ടൈം അഡ്മിനിസ്‌ട്രേറ്റര്‍ (വയനാട് ജില്ലാസഹകരണ ബാങ്ക്) വി.മുഹമ്മദ് നൗഷാദ് അധ്യക്ഷത വഹിച്ചു.വയനാട് ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ സ്വാഗതം പറഞ്ഞു.ലീഡ് ബാങ്ക് മാനേജര്‍ ശ്യാമള, സര്‍ക്കിള്‍ കോ-ഓപ്പറേറ്റീവ് യൂണിയന്‍ ബത്തേരി താലൂക്ക് പ്രസിഡണ്ട് ബേബി വര്‍ഗ്ഗീസ്, കെ വി വി ഇ എസ് പ്രസിസണ്ട് ടി.സി.വര്‍ഗ്ഗീസ്, ബ്രാഞ്ച് മാനേജര്‍ സി.എസ്.നൗഷാദ് എന്നിവര്‍ സംസാരിച്ചു. പ്രമുഖ സഹകാരികളും ജനപ്രതിനിധികളും സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകരും വ്യാപാരി വ്യവസായി ഭാരവാഹികളും സംബന്ധിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *