May 19, 2024

ജി.എസ്.ടിയിലെ അപാകതകള്‍ പരിഹരിക്കണം -കെ.എച്ച്.ആര്‍.എ

0
01 6
കല്‍പ്പറ്റ:ഹോട്ടല്‍ ഭക്ഷണ വിലയിലെ ജി.എസ്.ടി.കുറച്ചത് സ്വാഗതാര്‍ഹവും അതിലുപരി പ്രതിഷേധാര്‍ഹവുമാണ്.ചെറുകിട ഹോട്ടല്‍ കച്ചവടക്കാര്‍ അടക്കേണ്ട കോമ്പോസിഷന്‍ ടാക്‌സ് 5% ത്തില്‍ നിന്നും കുറക്കാത്തത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.ഇത് 1% ആയി കുറയ്ക്കണമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു.സംസ്ഥാന സെക്രട്ടറി പി.ആര്‍ ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.പ്രാണിയത്ത് അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു.2015-17പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ്-ചെലവ് കണക്കും സാജന്‍ പൊരുന്നിക്കല്‍ അവതരിപ്പിച്ചു.യോഗത്തില്‍ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള 29 പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.ജില്ലാ പ്രസിഡന്റായി പ്രാണിയത്ത് അബ്ദുറഹിമാന്‍ ജനറല്‍ സെക്രട്ടറിയായി പി.അബ്ദുള്‍ ഖഫൂറിനേയും,ട്രഷററായി സാജന്‍ പൊരുന്നിക്കലിനേയും തിരഞ്ഞെടുത്തു.മറ്റു ഭാരവാഹികളായി അഹമ്മദ്ഹാജി(രക്ഷാധികാരി),ഉമ്മര്‍ പാരഡൈസ് കല്‍പ്പറ്റ(വര്‍ക്കിംഗ് പ്രസിഡന്റ്),പ്രേമന്‍ മീനങ്ങാടി,ഇബ്രാഹിം മാനന്തവാടി,ജോസ് ഫിനിക്‌സ് ബത്തേരി (വൈസ് പ്രസിഡന്റ്മാര്‍).മുഹമ്മദ് അസ്ലം കമ്പളക്കാട്,കാസിം വൈത്തിരി(ജോയിന്റ് സെക്രട്ടറിമാര്‍),ഡീലക്‌സ് കുഞ്ഞബ്ദുള്ള ഹാജി(സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പര്‍).സംസ്ഥാന സെക്രട്ടറി ആഷിഖ് കോഴിക്കോട് റിട്ടേണിംഗ് ഓഫീസറും നിരീക്ഷകനായി സുഗുണനും തിരഞ്ഞെടുപ്പിന് നേതൃത്വം കൊടുത്തു.റജുല വിജയ ഹോ'ല്‍ മാനന്തവാടി,പ്രസീത മുകുന്ദ് ഹോട്ടല്‍ മാനന്തവാടി,കലാവതി,രാമന്‍ രാമ വിലാസ് കല്‍പ്പറ്റ എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *