June 16, 2025

തണല്‍ എഡ്യുക്കേഷന്‍ ഫൌണ്ടേഷന്‍, പി കെ കാളന്‍ അനുസ്മരണം 18 ന്

0

By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: തണല്‍ എഡ്യുക്കേഷന്‍ ഫൌണ്ടേഷന്‍റെ നേതൃത്വത്തില്‍ പി കെ കാളന്‍ അനുസമരണ പരിപാടി നവംബര്‍ 18 ന് വൈകുന്നേരം 4 മണിക്ക് മാനന്തവാടി ഇ കെ നായനാര്‍ സ്മാരക ടൌണ്‍ ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു. പരിപാടിയുടെ ഭാഗമായി രാവിലെ 9.30 മുതല്‍ വൈകുന്നേരം 3 മണിവരെ ജില്ലയിലെ വിദ്യാഭ്യാസ, പൊതുസ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് നൂറോളം ടീമുകള്‍ പങ്കെടുക്കുന്ന കേരള@60 എന്ന വിഷയത്തില്‍ മൂന്നാമത് പി കെ കാളന്‍ സ്മാരക അഖില വയനാട് ക്വിസ് മത്സരം നടക്കും.  ക്വിസ് മത്സരത്തില്‍ വിജയികളായ ടീമുകള്‍ക്ക് ഒ ആര്‍ കേളു എം എല്‍ എ സാമ്മാനങ്ങള്‍ വിതരണം ചെയ്യും. 4 മണിക്ക് നടക്കുന്ന പി കെ കാളന്‍ അനുസ്മരണ യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ വി ആര്‍ പ്രവീജ് അധ്യക്ഷനാകും. കെ ഇ എന്‍ കുഞ്ഞഹമ്മദ് പി കെ കാളന്‍ എന്‍ഡോവ്മെന്‍റ് വിതരണവും കേരള൦ മതേതരത്വത്തിന്‍റെ കാവലിടം എന്ന വിഷയത്തില്‍ പ്രഭാഷണവും നടത്തും. തണല്‍ എഡ്യുക്കേഷന്‍ ഫൌണ്ടേഷന്‍ ആദ്യമായി ഏര്‍പ്പെടുത്തുന്ന സമഗ്ര സംഭാവനയ്ക്കുള്ള  പി കെ കാളന്‍ സ്മാരക പുരസ്കാര൦ ഡോ പി നാരായണന്‍ നായര്‍ക്കും വിവിധ മേഖലകളില്‍ അംഗീകാരം നേടിയ ജില്ലയില്‍ നിന്നുള്ള പ്രതിഭകളായ സ്റ്റെഫി സേവ്യര്‍,  രാജേഷ്‌ കൃഷ്ണന്‍, മധു എടച്ചന, ജയ്‌സണ്‍ മണിയങ്കാട്, കമല്‍ മംഗലശ്ശേരി, സി ഡി സരസ്വതി,  ജിന്‍സ് ഫാന്റസി,  എന്നിവര്‍ക്കും മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ വി ആര്‍ പ്രവീജ് ഉപഹാരങ്ങള്‍ നല്‍കും. തുടര്‍ന്ന് കേരള ഫോക് ലോര്‍ അകാദമിയുടെ പരിപാടിയായ ഗദ്ദിക  പി കെ കരിയനും സംഘവും അവതരിപ്പിക്കും. തണല്‍ എഡ്യുക്കേഷന്‍ ഫൌണ്ടേഷന് സെക്രട്ടറി എ കെ സുമേഷ്, കെ അനൂപ്‌ കുമാര്‍, അബ്ദുള്‍ റഷീദ്, ജെയ്സ് ജോര്‍ജ്ജ്, പി ആഷിഖ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *