November 15, 2025

ലഹരിവിരുദ്ധ സംസ്‌കാരം കുടുംബങ്ങളിൽ നിന്നാരംഭിക്കണം-ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ

0
IMG_4026

By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:

ലഹരി വിരുദ്ധ സംസ്‌കാരം രൂപപ്പെടേണ്ടത് കുടുംബങ്ങളിൽ നിന്നാണെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ ജി.മുരളീധരൻ നായർ അഭിപ്രായപ്പെട്ടു. കുട്ടികളുടെ സ്വഭാവരൂപീകരണ കാലമായ കൗമാരപ്രായത്തിൽ തന്നെ വ്യക്തമായ ബോധവത്കരണം ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലഹരിയ്ക്ക് എതിരായ ബോധവത്കരണത്തിന്റെ ഭാഗമായി റേഡിയോ മാറ്റൊലി സംഘടിപ്പിച്ച തത്സമയ ഫോണിൻ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 15 ശ്രോതാക്കൾ പരിപാടിയിൽ പങ്കെടുത്തു. പൊതുയിടങ്ങളിലെ മദ്യപാനം, കോളനികളിലെ മദ്യവിൽപ്പന തുടങ്ങിയ വിഷയങ്ങളാണ് ശ്രോതാക്കൾ ചൂണ്ടിക്കാട്ടിയത്. ലഹരി വിമുക്ത വയനാട് എന്ന ലക്ഷ്യത്തിനായി റേഡിയോ മാറ്റൊലിയും ജില്ലാ എക്‌സൈസ് വകുപ്പും സംയുക്തമായി വിമുക്തി പദ്ധതി ആരംഭിച്ചിട്ടുണ്ട്. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *