February 15, 2026

പരുമല തിരുമേനിയുടെ തിരുശേഷിപ്പ് നാളെ പ്രതിഷ്ഠിക്കും.

0
mty-parumala-
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി പരുമലനഗർ മോർ ഗ്രിഗോറിയോസ് ഒാർത്തഡോക്സ് പളളിയിൽ പരുമല
തിരുമേനിയുടെ തിരുശേഷിപ്പ് നാളെ  പ്രതിഷ്ഠിക്കും.. പരുമല
തിരുമേനിയുടെ ഒാർമ്മപ്പെരുന്നാളിന് തുടക്കം കുറിച്ച് വികാരി ഫാ. അജു
ഫിലിപ്പ് കൊടിയേറ്റി. വൈകിട്ട് നാലിന് ചെറൂർ സെന്റ് മേരീസ് പളളിയിൽ
നിന്ന് ഘോഷയാത്രയായി തിരുശേഷിപ്പ് എഴുന്നളളിക്കും. ബത്തേരി ഭദ്രാസനാധിപൻ
ഡോ. ഏബ്രഹാം മാർ എപ്പിഫാനിയോസ് മുഖ്യ കാർമ്മികത്വം വഹിക്കും. വചന
ശുശ്രൂഷ, ആശീർവാദം, സ്നേഹവിരുന്ന് എന്നിവ നടക്കും. 18ന് രാവിലെ ബത്തേരി
ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ എപ്പിഫാനിയോസ് മുഖ്യ കാർമ്മികത്വത്തിൽ
കുർബാന നടക്കും. സ്മരണിക പ്രകാശനം, പ്രദക്ഷിണം, സ്നേഹ വിരുന്ന് എന്നിവ
ഉണ്ടാകും. 19ന് കുർബാനക്ക് ശേഷം രക്തദാന ക്യംപും നടക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *