June 16, 2025

തരുവണയിൽ സഹകരണവാരാഘോഷം

0
20171115_151627

By ന്യൂസ് വയനാട് ബ്യൂറോ

.
മാനന്തവാടി:;തരുവണ സര്‍വ്വീസ് സഹകരണ ബേങ്കിന്റെ ആഭിമുഖ്യത്തില്‍ വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ വിവിധ സഹകരണ സംഘങ്ങള്‍ ചേര്‍ന്ന് സഹകരണ വാരാഘോഷം സംഘടിപ്പിച്ചു.സഹകരണ സംഘങ്ങള്‍ ഉല്‍പ്പാദകരില്‍ നിന്നും ഉപഭോക്താക്കളിലേക്ക് എന്ന് വിഷയത്തില്‍ ബേങ്ക് ഡയരക്ടര്‍ മഗലശ്ശേരി മാധവന്‍ മാസ്റ്റര്‍ ക്ലാസ്സും തുടര്‍ന്ന് ചര്‍ച്ചയും സംഘടിപ്പിച്ചു.വെള്ളമുണ്ട സര്‍വ്വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് കെ സി കുഞ്ഞബദുള്ള ഹാജി അദ്ധ്യക്ഷം വഹിച്ചു.തരുവണ സര്‍വ്വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് സി അബ്ദുല്‍ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.കുന്നുമ്മലങ്ങാടി ക്ഷീരോല്‍പ്പാദക സഹകരണസംഘം പ്രസിഡന്റ് എം രാധാകൃഷ്ണന്‍,കാരക്കാമല കെ എസ് എസ് പ്രസിഡന്റ് ജിജിപോള്‍വെള്ളമുണ്ട കെ എസ് എസ് പ്രസിഡന്റ് പി ടി മത്തായി,എന്‍ ജി ശാരദടീച്ചര്‍,പ്രസംഗിച്ചു. ബേങ്ക് സിക്രട്ടറി വിജയേശ്വരി സ്വാഗതവും ജോസ് നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *