December 7, 2025

വീടിനുള്ളിൽ കുഴിച്ചിട്ട മൃതദേഹം തമിഴ്‌നാട് സ്വദേശി ആശൈ കണ്ണന്റേത് കൃത്യം നടത്തിയത് മകനും സുഹൃത്തുമെന്ന് സൂചന

0
Asai-Kannan
By ന്യൂസ് വയനാട് ബ്യൂറോ
വീടിനുള്ളിൽ കുഴിച്ചിട്ട മൃതദേഹം തമിഴ്‌നാട്  സ്വദേശി ആശൈ കണ്ണന്റേത്

കൃത്യം നടത്തിയത് മകനും സുഹൃത്തുമെന്ന് സൂചന
കൊലപാതകത്തിലേക്ക് നയിച്ചത് വീട്ടിലുണ്ടാകുന്ന സംഘർഷങ്ങൾ
പോലീസ് ഫൊറൻസിക് വിദഗ്ദർ സ്ഥലത്തെത്തി പരിശോധന നടത്തി
മാനന്തവാടി തഹസിൽദാർ എൻ.ഐ ഷാജു  ഇൻക്വസ്റ്റ് നടത്തി
ഭാര്യയും മകനും മൃതദേഹം തിരിച്ചറിഞ്ഞു
മാനന്തവാടി: എടവക പയിങ്ങാട്ടിരിയിലെ നിർമാണത്തിലിരിക്കുന്ന വീട്ടിൽ കുഴിച്ചിട്ട മനുഷ്യന്റെ മൃതദേഹം തമിഴിനാട് ഇസ്‌ലാംപെട്ടി സ്വദേശി ആശൈ കണ്ണന്റേതെന്ന് (48) തിരിച്ചറിഞ്ഞു. വ്യാഴാഴ്ച ഉച്ചയ്ക്ക്  1.30- ഓടെ മാനന്തവാടി തഹസിൽദാർ എൻ.ഐ ഷാജുവിന്റെ നേതൃത്വത്തിലാണ് മൃതദേഹം ഇൻക്വസ്റ്റ് നടത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ അസോ പ്രൊഫസർ ഡോ. സുജിത്ത് ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സംഘം മമിക്കൂറുകളോളം  പ്രാഥമിക പോസ്റ്റ്‌മോർട്ടം നടത്തിയതിനു ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്കു മാറ്റി. 
ആശൈ കണ്ണന്റെ ഭാര്യ മണി മേഖലൈയും മകൻ ജയപാണ്ടിയും (വിഷ്ണു) വും ചേർന്നാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ധരിച്ച വസ്ത്രങ്ങൾ നോക്കിയാണ് ിവർ മൃതശീരം തിരിച്ചറിഞ്ഞത്. 
സംഭവവുമായി ബന്ധപ്പെട്ട് ആശൈ കണ്ണന്റെ മക്കൾ പോലീസ് ക സ്റ്റഡിയിലുള്ളതായാണ് സൂചന. മക്കൾ സുഹൃത്തുക്കളുടെ സഹായത്തോടെ കൃത്യം നടത്തിയെന്നാണ് കരുതുന്നത്. എന്നാൽ അന്വേഷണണത്തെ പ്രതികൂലമായി ബാധിക്കുന്നതിനാൽ പോലീസ് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറായില്ല. മദ്യലഹരിയിൽ വീട്ടിലെത്താറാറുള്ള ആശൈ കണ്ണൻ ഭാര്യയെ മർദിക്കുന്നതും വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കുന്നതും പതിവായിരുന്നു. ഇതിൽ മനസു മടുത്താണ് മക്കൾ മകൻ സുഹൃത്തിന്റെ സഹായത്തോടെ കൃത്യം നടത്തിയതെന്നു കരുതുന്നു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *