May 2, 2024

വിദ്യാർത്ഥികൾ വിമുക്തിയുടെ പ്രയോക്താക്കൾ-ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ ജി.മുരളീധരൻ നായർ

0
Img 20171116 Wa0035
മാനന്തവാടി:
വിദ്യാർത്ഥികൾ വിമുക്തിയുടെ പ്രയോക്താക്കളാണെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ ജി.മുരളീധരൻ നായർ അഭിപ്രായപ്പെട്ടു. നല്ല ചിന്തകൾ സൃഷ്ടിച്ച് ലഹരിയെ അതിജീവിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലഹരി വിമുക്ത വയനാട് എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് ജില്ലാ എക്‌സൈസ്  വകുപ്പും റേഡിയോ മാറ്റൊലിയും സംയുക്തമായി നടപ്പാക്കുന്ന വിമുക്തി ബോധവത്കരണ യജ്ഞം ദ്വാരക സേക്രട്ട് ഹാർട്ട് സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2018 ഫെബ്രുവരി 21 വരെ നീളുന്ന 100 ദിവസത്തെ ലഹരിവിരുദ്ധയജ്ഞത്തിൽ മലയാളത്തിലും ആദിവാസി ഭാഷയിലും റേഡിയോ പരിപാടികൾ പ്രക്ഷേപണം ചെയ്യും. എക്‌സൈസ് കമ്മീഷണറും വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരും നടത്തുന്ന ഫോൺ ഇൻ പരിപാടികളോടൊപ്പം പൊതുസ്ഥലങ്ങൾ, സ്‌കൂളുകൾ, കോളജുകൾ എന്നിവ കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾക്കെതിരായ ബോധവത്കരണവും നടത്തും. കോളനികൾ കേന്ദ്രീകരിച്ച് പ്രത്യേക ബോധവത്കരണവും സംഘടിപ്പിക്കും. ഫാ.ജിന്റോ എം. അധ്യക്ഷത വഹിച്ചു. റേഡിയോ മാറ്റൊലി സ്റ്റേഷൻ ഡയറക്ടർ ഡോ.ഫാ.സെബാസ്റ്റ്യൻ പുത്തേൻ , അസിസ്റ്റന്റ് ഡയറക്ടർ ഫാ.മനോജ് കാക്കോനാൽ, പ്രിൻസിപ്പൽ ഷൈമ ടി.ബെന്നി തുടങ്ങിയവർ സംസാരിച്ചു. ഉദ്ഘാടനത്തിന് ശേഷം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ ജി.മുരളീധരൻ നായർ കുട്ടികൾക്ക് ബോധവത്കരണ ക്ലാസ്സ് നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *